"കുമാരപുരം കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ശ്രീലങ്കൻ തമിഴർക്കെതിരെ നടന്ന കൂട്ടക്കൊലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
| weapons = തോക്കുകൾ
}}
1996 ഫെബ്രുവരി 11 ന് 24 തമിഴ് അഭയാർത്ഥികളെ ശ്രീലങ്കൻ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ഈ സംഭവം, '''കുമാരപുരം കൂട്ടക്കൊല''', എന്നറിയപ്പെടുന്നു. 1996 ലെ ട്രിങ്കോമാലീ കൂട്ടക്കൊല അല്ലെങ്കിൽ 1996 ലെ കിള്ളിവെഡ്ഡി കൂട്ടക്കൊല എന്നും ഇവ അറിയപ്പെടുന്നു. 13 സ്ത്രീകളും, പത്തു വയസ്സിനു താഴെ പ്രായമുള്ള 9 കുട്ടികളും ഉൾപ്പടെഉൾപ്പെടെ, 24 പേരാണു ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 28 ഓളം പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിനുത്തരവാദികളായ സൈനീകരേയുംസൈനികരേയും, സമാന്തര സൈന്യത്തിലെ അംഗങ്ങളേയും പിന്നീട് സർക്കാർ അറസ്റ്റു ചെയ്തു. 2004 ൽ ഈ കേസിലുള്ള വിചാരണ തുടങ്ങി.<ref name=sundatimes3343>{{cite web | title = Government Extends Night of Prayer for a Week | url = http://web.archive.org/web/20160823152226/http://www.sundaytimes.lk/960218/front/frontm.html | publisher = Sundatimes | accessdate = 2016-08-23}}</ref>
==പശ്ചാത്തലം==
[[ശ്രീലങ്ക]] [[ബ്രിട്ടൺ |ബ്രിട്ടന്റെ]] കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, ഈ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.<ref name=batticaloa3343>{{cite web | title = Tamil Alienation | publisher = countrystudies.us | url = http://web.archive.org/web/20160823142524/http://countrystudies.us/sri-lanka/71.htm | accessdate = 2016-08-23}}</ref>
==കൂട്ടക്കൊല==
1996 ഫെബ്രുവരി 11 ആം തീയതി ട്രിങ്കോമാലി ജില്ലയിലെ, കുമാരപുരത്താണു ഈ കൂട്ടക്കൊല നടന്നത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം, 24 സാധാരണക്കാരായ ജനങ്ങളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ സ്ത്രീകളായിരുന്നു, 12 വയസ്സിനു താഴെയുള്ള ഏഴു കുട്ടികളുണ്ടായിരുന്നു. ദെഹിവാട്ടേ സൈനീകസൈനിക ക്യാംപിനു സമീപമായിരുന്നു സംഭവം നടന്നത്. ശ്രീലങ്കൻ സർക്കാരിന്റെ സമാന്തര സൈനീകസൈനിക സംഘടനയിലെ അംഗങ്ങളും ഈ കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തവരിലുണ്ടായിരുന്നു.<ref name=tamilnations3343>{{cite web | title = Kumarapuram Massacre | url = http://web.archive.org/web/20160824150208/http://tamilnation.co/indictment/genocide95/gen95035.htm | publisher = Tamilnation | accessdate = 2016-08-24}}</ref><ref name=derechos3343>{{cite web | title = Amnesty International Report 1997 - Sri Lanka Entry | url = http://web.archive.org/web/20160824150323/http://www.derechos.org/saran/lanka/ai97rpt.html | publisher = derechos.org | accessdate = 2016-08-24}}</ref> സംഭവം നടന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പ്, വിമതസംഘടനയായ [[തമിഴീഴ വിടുതലൈപ്പുലികൾ]] ശ്രീലങ്കൻ സൈന്യത്തിലെ രണ്ടു പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു, ഇതിനുള്ള പ്രതികാരമായിരുന്നു കുമാരപുരം കൂട്ടക്കൊല എന്നു സംശയിക്കപ്പെടുന്നു. ദൃക്സാക്ഷികളുടെ മൊഴികൾ പ്രകാരം, ''തമിഴന്മാർക്കു മരണം'' എന്നു ഉറക്കെ ആക്രോശിച്ചുകൊണ്ടാണു, സൈന്യം കുമാരപുരത്തേക്കു സംഘമായി എത്തിയത്. ഗ്രാമവാസകൾ വീടിനകത്തു കടന്നു വാതിലുകൾ അടച്ചെങ്കിലും, അവയെല്ലാ തല്ലിതകർത്തു സൈന്യം അകത്തു കടന്നു.
 
17 വയസ്സുള്ള ധർമ്മലക്ഷ്മി എന്ന പെൺകുട്ടിയെ, തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്തതിനുശേഷം വെടിവെച്ചുകൊന്നു.<ref name=edu3343>{{cite web | title = University Teachers for Human Rights(Jaffna) | url = http://web.archive.org/web/20070313141202/http://www.glue.umd.edu:80/~pkd/sl/archive/uthr_b10 | publisher = University of Maryland | accessdate = 2016-08-24}}</ref> ഇതു തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ ആന്റൺ ജോസഫ് എന്ന കുട്ടിയെ സൈന്യം വെടിവെച്ചു കൊന്നു.<ref>{{cite book|title=Improving Civilian Protection in Sri Lanka|url=http://books.google.com/books?id=d1V_m3ObGaAC&pg=PA35&dq=Kumarapuram+%2B+massacre&hl=en&ei=yW0iTojjE4-GsAK72cG4Aw&sa=X&oi=book_result&ct=book-thumbnail&resnum=7&ved=0CDwQ6wEwBg#v=onepage&q=Kumarapuram%20%20%20massacre&f=false|date=September 2006|publisher=Human Rights Watch|id=HRW2006}}</ref>
"https://ml.wikipedia.org/wiki/കുമാരപുരം_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്