"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
[[കൗരവർ|കൗരവഗുരുവായ]] [[ദ്രോണർ|ദ്രോണാചാര്യരുടെ]] ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ [[ദ്രോണർ]] ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ [[അർജ്ജുനൻ|അർജ്ജുനനെ]] വെല്ലുന്ന മികച്ച യോധാവായി മാറുകയും ചെയ്തു.ആ സമയം ആയുധവിദ്യ പഠിക്കുന്ന രാജകുമാരന്മാരുടെ വളര്ത്തുനായ , ഏകലവ്യൻ ആയുധവിദ്യ അഭ്യസിക്കുന്ന സ്ഥലത്ത് കുരച്ചുകൊണ്ടു എത്തിചേര്ന്നു . ഏകലവ്യൻ ഉടനെതന്നെ , പതിനാലു അസ്ത്രങ്ങൾ ഒരേസമയം തുല്യവേഗത്തോടെ പ്രയോഗിച്ചു നായയുടെ വായ്‌ മൂടിക്കളഞ്ഞു . പട്ടി കരഞ്ഞുകൊണ്ട് രാജകുമാരന്മാരുടെ സമീപത്തെത്തി . ഇതാരുടെ പണിയെന്നു കണ്ടു അവർ നടുങ്ങി . ഒടുവിൽ അന്വേഷിച്ചപ്പോൾ ആയുധവിദ്യ സ്വയം അഭ്യസിക്കുന്ന ഏകലവ്യന്റെ സമീപമെത്തി .
"നിന്റെ ഗുരുവാര് ?" എന്ന് തിരക്കിയതിൽ "ദ്രോണരാണ്" എന്ന് പ്രതിമയെ ചൂണ്ടിക്കാട്ടി മഹാനായ ഏകലവ്യൻ മറുപടി നല്കി .
ഈ വിവരം ദ്രോണരും അര്ജുനനും അറിഞ്ഞു . അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അര്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി . അദ്ദേഹം അര്ജുനനെയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽഅങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ."
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
"നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് ." ദ്രോണര് പറഞ്ഞു.
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്