"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 74:
==== അലങ്കരണവും പ്രകാശ സംവിധാനവും ====
സമുദ്രസസ്യങ്ങൾ ആകർഷകങ്ങളാണെങ്കിലും ഉപ്പുവെള്ളം നിറച്ച അക്വേറിയങ്ങൾക്കു അവ അത്ര യോജിച്ചവയല്ല; അവ വളരെവേഗം ജീർണിച്ചുതുടങ്ങും. അതുകൊണ്ട് ചെടികൾ വളരെ അപൂർവമായേ ഇതിന് ഉപയോഗിക്കാറുള്ളൂ. വിചിത്ര സസ്യങ്ങളെക്കൊണ്ട് അക്വേറിയങ്ങളെ മനോഹരമാക്കാനുള്ള ഈ പരിമിതിയുടെ പശ്ചാത്തലത്തിൽ മറ്റുവിധത്തിൽ അലങ്കരിച്ചുവേണം ഇവയെ ആകർഷകമാക്കാൻ. അതിനുവേണ്ടി മാർബിൾ തുടങ്ങിയ ശിലാഖണ്ഡങ്ങളും സ്ഫടികോപലങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായ വർണവൈവിധ്യം കലർത്താൻ, തിരഞ്ഞെടുത്ത പാറക്കഷണങ്ങളിൽ ഇപോക്സി റെസിൻ കൊണ്ടു പെയിന്റ് ചെയ്യുന്നതുകൊള്ളാം. പറ്റിയ വലിപ്പവും ആകൃതിയുമുള്ള കടൽ കക്കകളും പവിഴങ്ങളും അലങ്കാരവസ്തുക്കളായി എടുക്കാവുന്നതാണ്. ഇവ വളരെ മനോഹരങ്ങളാണെന്നതിനു പുറമേ കടൽക്കുതിര തുടങ്ങിയ ജീവികൾക്ക് ഒളിക്കാനും മറ്റും പറ്റിയ ഇടങ്ങളും
സമുചിതമായ പ്രകാശസന്നിവേശംകൂടി ഉണ്ടാകുമ്പോൾ മാത്രമേ ഇവയുടെ ആകർഷകത്വം പൂർണമാവുകയുള്ളു. താപദീപ്തമായ ദീപങ്ങൾ ഇതിന് പററിയതെങ്കിലും താപനില വർദ്ധനയുണ്ടാകാമെന്ന ഒരു ദോഷം ഇക്കാര്യത്തിൽ പറയാനുണ്ട്. പ്രതിദീപ്തദീപങ്ങൾക്കു ചെലവു കുറവാണ്. ഇതു സാരമായ ചൂടുണ്ടാക്കുകയില്ലെന്നും കൂടുതൽ പ്രകാശം തരുമെന്നും ഉള്ള മെച്ചവുമുണ്ട്. അർധതാര്യമായ ജന്തുക്കളുടെ പ്രദർശനത്തിന് പശ്ചാത് പ്രകാശനം വളരെയേറെ ഭംഗി നൽകും. ഉൾഭാഗം കഴുകി വെടിപ്പാക്കാനും അലങ്കാരപദാർഥങ്ങൾ സംവിധാനം ചെയ്യാനും കഴിയത്തക്കവണ്ണമായിരിക്കണം ടാങ്കുകളുടെ സംവിധാനം. രോഗം പിടിപെട്ട മത്സ്യങ്ങളേയും ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളേയും സൂക്ഷിക്കാനും മറ്റുമായി വേറെ ചില ജലസംഭരണികളും ആവശ്യമാണ്.
|