"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
* 499/1106 നിസാമിയയിൽ അധ്യാപകനായി തിരിച്ചെത്തി.
* 505/1111 ഇമാം ഗസ്സാലി അന്തരിച്ചു<ref>http://plato.stanford.edu/entries/al-ghazali/
</ref>
 
== പ്രധാന പ്രവർത്തനം ==
#ഗ്രീക്ക് ചിന്താധാരകളെ അഗാതമായ പഠനവിശകലനങ്ങൾക്ക് വിധേയമാക്കി യുക്തിയുക്തം ഖണ്ഡിച്ചു. തദ്ഫലമായി ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളുടെ സ്വാധീനം മുസ്ലിം മനസ്സുകളിൽ ഗണ്യമായിക്കുറഞ്ഞു.
# ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി.
# തന്റെ കാലഘട്ടത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങളെ സസൂക്ഷമം വിലയിരുത്തി ഇസ്ലാമും ജാഹിലിയ്യത്തും വ്യവഛേദിച്ച് കാണിക്കുകയും വ്യാഖ്യാന സ്വാതന്ത്ര്യത്തിന്റെ അനുവദനീയ സീമകൾ എടുത്തുകാണിക്കുകയും ചെയ്തു. യഥാർഥ ഇസ്ലാമിക വിശ്വാസങ്ങളും മിഥ്യാവിശ്വാസങ്ങളും വേർതിരിച്ചു.
# ഖുർആനിലേക്കും സുന്നത്തിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട് ഇജ്തിഹാദിന്റെ ആത്മസത്തയെ പുനരുജ്ജീവിപ്പിച്ചു.
# ജീർണത ബാധിച്ച വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ട് കാലഘട്ടത്തിന്റെ ആത്മാവിനോടിണങ്ങിയ പുതിയൊരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.
# ജനങ്ങളുടെ ജീവിതരീതിയെ ഗ്രസിച്ച ധർമച്യുതിക്ക് പരിഹാരം നിർദ്ദേശിച്ചു. ഗസ്സാലിയുടെ മാസ്റർ പീസായി അറിയപ്പെടുന്ന '''ഇഹ്യാ ഉലൂമുദ്ദീൻ''' എന്ന മഹദ്ഗ്രന്ഥം ഈ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളിൽപ്പെടുന്നു.
# നിലവിലുള്ള ഭരണസമ്പ്രദായത്തെ ധൈര്യസമേതം തുറന്നു വിമർശിച്ചുകൊണ്ട് അവയുടെ ഇസ്ലാമികമായ പരിവർത്തനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. രാജാക്കന്മാരുടെ മനുഷ്യാവകാശ ധ്വംസനപരമായ മർദ്ദകഭരണത്തെ നിർഭയമായി വിമർശിച്ചു. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ഇസ്ലാമികമായ ഒരു ഭരണകൂടം സ്ഥാപിതമായിക്കാണാൻ ഇമാം അതിയായി ആഗ്രഹിച്ചിരുന്നതായി [[ഇബ്നുഖൽദൂൻ]] തന്റെ മുഖദ്ദിമയിൽ എഴുതിയിട്ടുണ്ട്. മൊറോക്കയിലെ മുവഹ്ഹിദ് ഭരണകൂടത്തിന്റെ സ്ഥാപകനായ ഇബ്നുതൂമർതിൽ ഗസ്സാലീ ചിന്തയുടെ സ്വാധീനം പ്രകടമായിരുന്നു.<ref>
{|
|-
|
|}
 
</ref>
 
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്