"ടർക്കിയുടെ ദേശീയപ‌താക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==ഉദ്ഭവം സംബന്ധി‌ച്ച ഐതിഹ്യം==
ഓട്ടോമാൻ വംശം സ്ഥാപിച്ച [[Osman I|ഒസ്മാൻ ഒന്നാമന്റെ]] സ്വപ്നത്തിലാണ് ചന്ദ്രക്കലയും നക്ഷത്രവും ചേർന്ന പതാകയുടെ രൂപം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് ഒരു വിശ്വാസം നിലവിലുണ്ട്. സ്വപ്നത്തിൽ ഒസ്മാൻ ഒന്നാമൻ താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയുടെ പിതാവായ [[qadi|പണ്ഡിതന്റെ]] നെഞ്ചിൽ നിന്ന് ഒരു ചന്ദ്രൻ ഉദിക്കുന്നതായി കണ്ടു. പൂർണ്ണചന്ദ്രൻ അദ്ദേഹത്തിന്റെ തന്നെ ഹൃദയത്തിൽ അസ്തമിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കടിപ്രദേശത്തുനിന്ന് ഒരു മരം മുളച്ചു. വളർന്നുവന്ന ആ മരം ലോകം മുഴുവനായി അതിന്റെ സുന്ദരവും പച്ചപ്പാർന്നതുമായ ശിഖരങ്ങളുടെ തണൽ കൊണ്ട് സംരക്ഷിച്ചു. മരത്തിനു കീഴിൽ വിശാലമായ ലോകം തനിക്കുമുന്നിൽ പരന്ന് കിടക്കുന്നതായി ഉസ്മാൻ സ്വപ്നത്തിൽ കണ്ടു. ലോകത്തിനു മീതേ ഒരു ച‌ന്ദ്രക്കലയുണ്ടായിരുന്നു.<ref>Lord Kinross, ''The Ottoman Centuries: The Rise and Fall of the Turkish Empire'', Morrow Quill Paperbacks, 1977, pp 23-24.</ref>
 
==നിയമം==
 
==സാമ്യമുള്ള പതാകകൾ==
"https://ml.wikipedia.org/wiki/ടർക്കിയുടെ_ദേശീയപ‌താക" എന്ന താളിൽനിന്ന് ശേഖരിച്ചത്