"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 90:
 
===തെക്കോട്ടും വടക്കോട്ടുമുള്ള വികാസം===
214 ബിസിയിൽ ക്വിൻ ഷി ഹുവാങ് ഒരുലക്ഷം സൈനികരെ വടക്കുള്ള അതിർത്തി സംരക്ഷിക്കുവാൻ ഏൽപ്പിച്ച് അഞ്ച് ലക്ഷം സൈനികരെ തെക്കോട്ടയച്ചു. കാടുകളിൽ ഗോത്രവർഗ്ഗക്കാരുടെ ഗറില്ല ആക്രമണത്തിൽ ഒരു ലക്ഷത്തോളം സൈനികർ മരിക്കുകയും ഈ പദ്ധതി പരാജ‌യപ്പെടുകയും ചെയ്തു. ഇതിനിടെ തെക്കോട്ട് ക്വിൻ ഒരു കനാൽ പണിയുകയും ഇതുപയോഗിച്ച് രണ്ടാമത്തെ ആക്രമണത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുകയും ചെയ്തു. [[Guangzhou|ഗുവാങ്ഷോവിന്]] ചുറ്റുമുള്ള തീരപ്രദേശങ്ങൾ ക്വിൻ ആക്രമിച്ച് കീഴ‌ടക്കി.<ref group="note">Formerly known as Canton.</ref> [[Hanoi|ഹാനോയ്]] വരെ ഇവർ ആക്രമണം നട‌ത്തിയിരുന്നു. തെക്കുള്ള വിജയങ്ങൾക്ക് ശേഷം ഒരുലക്ഷം തടവുകാരെയും നാടുകടത്തപ്പെട്ടവരെയും ഇവിട‌ങ്ങളിൽ കോളനികൾ സ്ഥാപിക്കുവാനായി ക്വിൻ ഷി ഹുവാങ് അയച്ചു.<ref name="Morton47">Morton 1995, p. 47</ref>
 
വടക്കുള്ള പ്രദേശങ്ങളും പിടിച്ചെടുത്തുവെങ്കിലും അധികനാൾ ഈ പ്രദേശങ്ങൾ കയ്യിൽ വയ്ക്കുവാൻ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. ഇവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരെ [[Five Barbarians|ഹു]] എന്നായിരുന്നു വിളിച്ചിരുന്നത്.<ref name="lewis129">Lewis 2007, p. 129</ref>
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്