"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
===അധികാരത്തിൽ നിന്ന് പുറത്തായത്===
ക്വിൻ ഷി ഹുവാങ്ങിനെ വധിക്കുവാൻ മൂന്ന് തവണ ശ്രമങ്ങൾ നടന്നു.<ref>Borthwick, p. 10</ref> [[Taoism|ടാവോയിസ്റ്റ്]] മന്ത്രവാദികളിൽ നിന്ന് ചിരഞ്ജീവി ആകാനുള്ള മരുന്ന് സ്വായത്തമാക്കുവാനായി കിഴക്കോട്ടുള്ള യാത്രയിൽ 210 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. പ്രധാന [[eunuch|ഹിജഡയായ]], [[Zhao Gao|ഷാവോ ഗാവോയും]] പ്രധാനമന്ത്രി [[Li Si|ലി സിയും]] തിരികെയെത്തി ഈ വാർത്ത മറച്ചുവച്ചു. ചക്രവർത്തിയുടെ ഏറ്റവും ദുർബ്ബലനായ മകന് അധികാരം നൽകുവാനായി അദ്ദേഹത്തിന്റെ ഔസ്യത്ത് തിരുത്തിയശേഷമാണ് വാർത്ത പുറത്തുവിട്ടത്. ഹുഹായി എന്ന മകൻ [[Qin Er Shi|ക്വിൻ എർ ഷി]] എന്ന പേര് സ്വീകരിച്ചു.<ref name="bai">{{cite book|author=Bai Yang|title=Records of the Genealogy of Chinese Emperors, Empresses, and Their Descendants (中国帝王皇后亲王公主世系录) |publisher=Friendship Publishing Corporation of China (中国友谊出版公司)|volume=1|pages=134–135|language=Chinese}}</ref> ഇദ്ദേഹത്തെ സ്വാധീനിച്ച് ഭരണം നിയന്ത്രിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. പുതിയ ചക്രവർത്തി വലിയ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുകയും നികുതി വർദ്ധിപ്പിക്കുകയും മന്ത്രിമാരെ വധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ചൈനയിലെങ്ങും കലാപമുണ്ടായി. പലയിടത്തും സ്വന്തം നിലയിൽ സേനകൾ രൂപീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. പലരും രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ചു.<ref name="kinney13">Kinney and Hardy 2005, p. 13-15</ref>
 
ഇക്കാലത്ത് ലി സിയും ഷാവോ ഗാവോയും തമ്മിൽ പിണങ്ങി. ലി സിയെ വധിച്ചു. ഷാവോ ഗാവോ ക്വിൻ എർ ഷിയെ ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കാൻ തീരുമാനിച്ചു. ഇതെത്തുടർന്ന് [[Ziying|സിയിങ്]] അധികാരത്തിലെത്തി. ഇദ്ദേഹം ക്വിൻ എർ ഷിയുടെ അനന്തരവനായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ ഷാവോ ഗാവോയെ വധിച്ചു.<ref name="kinney13"/> സിയിങ് ജനങ്ങൾക്കിടയിലെ എതിർപ്പ് മനസ്സിലാക്കിക്കൊണ്ട്<ref group="note">This was largely caused by regional differences which survived despite the Qin's attempt to impose uniformity.</ref> പുതുതായി ഉയർന്നുവന്ന രാജാക്കന്മാരിൽ ഒരാൾ മാത്രമാണ് താൻ എന്ന നിലപാടെടുത്തു.<ref name="lewis1819"/> 209 ബിസിയിൽ ചു വിമതർ [[Liu Bang|ലിയു ബാങിന്റെ]] നേതൃത്വത്തിൽ ആക്രമിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 207 ബിസിയിൽ [[Wei River|വേയ് നദിയുടെ]] തീരത്തുവച്ചാണ് സിയിങ് തോൽപ്പിക്കപ്പെട്ടത്. ചു നേതാവ് [[Xiang Yu|സിയാങ് യു]] സിയിങിനെ വധിച്ചു. അടുത്ത വർഷത്തോടെ ക്വിൻ തലസ്ഥാനം തകർക്കപ്പെ‌ട്ടു. ഇതോടെ ക്വിൻ രാജവംശത്തിന്റെ അവസാനമായി.<ref>Bodde 1986, p. 84</ref><ref group="note" name="boast"> ക്വിൻ രാജ്യം സ്ഥാപിച്ചയാൾ പതിനായിരം തലമുറകൾ തന്റെ വംശം നിലനിൽക്കുമെന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും 15 വർഷം മാത്രമാണ് ഇത് നിലനിന്നത്. (Morton 1995, p. 49)</ref> ലിയു ബാങ് സിയാങ് യുവിനെ ചതിച്ച് പരാജയപ്പെടുത്തുകയും സ്വയം ഗാവോസു ചക്രവർത്തിയായി അവരോധിക്കുകയും ചെയ്തു.<ref group="note">Meaning "High Progenitor".</ref> 202 ഫെബ്രുവരി 28-ന് [[Han dynasty|ഹാൻ രാജവംശം]] സ്ഥാപിക്കപ്പെട്ടു.<ref name="morton49and50">Morton 1995, pp. 49–50</ref>
 
===മതം===
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്