"റാഫ്റ്റിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാറ്റ് നിറയ്ക്കാവുന്ന റാഫ്റ്റിൽ പുഴയിൽ അല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

05:30, 10 നവംബർ 2016-നു നിലവിലുള്ള രൂപം

കാറ്റ് നിറയ്ക്കാവുന്ന റാഫ്റ്റിൽ പുഴയിൽ അല്ലെങ്കിൽ മറ്റു വെള്ളക്കെട്ടുകളിൽ തുഴയുന്ന ഔട്ട്‌ഡോർ വിനോദമാണ്‌ റാഫ്റ്റിംഗും വൈറ്റ് വാട്ടർ റാഫ്റ്റിംഗും. വിവിധ തരത്തിലുള്ള ഒഴുക്കുള്ള വെള്ളത്തിലാണ് റാഫ്റ്റിംഗ് ചെയ്യുക, ഇത് പങ്കെടുക്കുന്നവർക്ക് ആവേശകരമായ അന്തരീക്ഷം നൽകുന്നു. പ്രതിസന്ധികൾ നേരിടുകയും ടീമിൻറെ കൂട്ടായ പ്രവർത്തനവും ഈ അനുഭവത്തിൻറെ ഭാഗമാണ്. [1] 1970-കളുടെ മധ്യത്തിലാണ് കായിക വിനോദം എന്ന രീതിയിൽ റാഫ്റ്റിംഗ് ജനപ്രിയമാകുന്നത്. അപകടകരമായ കായിക ഇനമായി കാണുന്ന റാഫ്റ്റിംഗ് ചിലപ്പോൾ മാരകമാകാം. ഐആർഎഫ് എന്നറിയപ്പെടുന്ന ഇന്റർനാഷണൽ റാഫ്റ്റിംഗ് ഫെഡറേഷനാണ് ലോകമെമ്പാടും ഈ കായിക ഇനത്തിൻറെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്.[2]


വൈറ്റ് വാട്ടർ തരങ്ങൾ തിരുത്തുക

ഇന്റർനാഷണൽ സ്കേൽ ഓഫ് വാട്ടർ ഡിഫികൽറ്റി എന്നും അറിയപ്പെടുന്ന വാട്ടർ റാഫ്റ്റിംഗിൻറെ ബുദ്ധിമുട്ട് നിലവാരം 6 ഗ്രേഡുകൾ ആയാണ് തരം തിരിച്ചിരിക്കുന്നത്. വളരെ എളുപ്പം മുതൽ വളരെ അപകടകരമായ അഥവാ മരണ സാധ്യതയുള്ള നിലവാരങ്ങളാണ് ഉള്ളത്.

ക്ലാസ് 1, ക്ലാസ് 2, ക്ലാസ് 3, ക്ലാസ് 4, ക്ലാസ് 5, ക്ലാസ് 6 എന്നിങ്ങനെയാണ് ബുദ്ധിമുട്ട് നിലവാരങ്ങൾ. ക്ലാസ് 1 അനായാസകാരവും, ക്ലാസ് 6 വളരെ ബുദ്ധിമുട്ട് ഉള്ളതുമാണ്.

തന്ത്രങ്ങൾ തിരുത്തുക

കനൂകളേയും കയാക്കുകളേയും അപേക്ഷിച്ചു വളരെ വ്യത്യസ്തമാണ് റാഫ്റ്റുകൾ, അതുകൊണ്ട് തന്നെ അവയെ വൈറ്റ് വാട്ടറിൽ നിയന്ത്രിക്കുന്നത് വ്യത്യസ്തമായ രീതി ഉപയോഗിച്ചാണ്. പഞ്ചിംഗ്, ഹൈ സൈഡിംഗ്, ലോ സൈഡിംഗ് എന്നിവ ഈ തന്ത്രങ്ങളുടെ ഉദാഹരണങ്ങളാണ്.

ഡംപ് ട്രക്ക്, ലെഫ്റ്റ് ഓവർ റൈറ്റ് അല്ലെങ്കിൽ റൈറ്റ് ഓവർ ലെഫ്റ്റ്, ടാക്കോ, എൻഡ് ഓവർ എൻഡ്, ഡൌൺസ്ട്രീം ഫ്ലിപ്പ്, ബാക്ക് റോളർ, ഡാർക്ക്‌ സൈഡിംഗ് എന്നിവ വിവിധ തരം കാപ് സൈസിംഗ് രീതികളാണ്.

ഫ്ലിപ്പ് ലൈൻ, നീ ഫ്ലിപ്പിംഗ്, ടി റെസ്ക്യൂ, ടി – ഗ്രിപ്പ് റീ – ഫ്ലിപ്പ് എന്നിവ വിവിധ തരം റീ – റൈറ്റിംഗ് രീതികളാണ്.

പില്ലോ റൈഡ്, സർഫിംഗ്, ഡ്രോപ്പ് സർഫിംഗ്, നോസ് ഡാങ്ക്സ്, പിരൂട്ട്‌, ബാക്ക് പിവറ്റ് എന്നിവ വിവിധ തരം ട്രിക്കുകളാണ്.

സുരക്ഷ തിരുത്തുക

റാഫ്റ്റിംഗ് വളരെ അപകടകരമായ കായിക വിനോദമാണ്‌, പ്രത്യേകിച്ചും പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ. എന്നിരുന്നാൽ തന്നെ വാണിജ്യപരമായ റാഫ്റ്റിംഗിലും സ്വകാര്യ റാഫ്റ്റിംഗിലും മാരകമായ പരിക്കുകൾ വളരെ കുറവാണ്. [3] 100,000 യൂസർ ദിവസങ്ങളിൽ 0.55 – 0.86 ശതമാനം അപകടങ്ങളെ ഉണ്ടാകുന്നൊള്ളൂ എന്നാണ് മെറ്റ അനാലിസിസുകൾ കാണിക്കുന്നത്. [4]റാഫ്റ്റിംഗ് കാരണമുണ്ടാകുന്ന പരിക്കിൻറെ നിരക്ക് വളരെ കുറവാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്, അതേസമയം റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ എണ്ണത്തിലുള്ള കുറവുകൊണ്ടും ഇത് സംഭവിച്ചതാവാം.

ഓരോ പ്രദേശത്തിനനുസരിച്ച് സുരക്ഷാമാനദണ്ഡങ്ങൾ നിയമാവലിയിൽ ഉണ്ടാകാം. ഏതൊരു ഔട്ട്‌ഡോർ കായിക ഇനത്തിനേയും പോലെ റാഫ്റ്റിംഗും കാലക്രമേണ സുരക്ഷിതമായിട്ടുണ്ട്. ഈ രംഗത്തുള്ള വൈദഗ്ദ്യം വർധിച്ചുവരുകയും നിലവാരം ഉയരുകയും ചെയ്തു. അതുകൊണ്ട് തന്നെ പല നദികളിലും ഉള്ള ബുദ്ധിമുട്ട് നിലവാരം മാറിയിട്ടുണ്ട്. ഗ്രാൻഡ്‌ കാന്യനിലുള്ള കോളറാഡോ നദി ഇതിനുള്ള ഉദാഹരമാണ്. എല്ലാ റാഫ്റ്റുകളേയും മുക്കിയിരുന്ന കോളറാഡോ നദിയിൽ ഇന്ന് താരതമ്യേന പരിശീലനം പോലും ലഭിക്കാത്ത നൂറുകണക്കിനു പേർ സുരക്ഷിതമായി റാഫ്റ്റിംഗ് ചെയ്യുന്നു.

പ്രകൃതിയുടെ അപകടങ്ങൾ വഴിയും ശരിയായ പെരുമാറ്റം ഇല്ലെങ്കിലും റാഫ്റ്റിംഗിൽ അപകട സാധ്യതയുണ്ട്. നദികളുടെ ചില സവിശേഷതകൾ അവയെ റാഫ്റ്റിംഗിനു അനുയോജ്യമാല്ലാതെ ആക്കുന്നു. വേഗതിയിൽ പായുന്ന വെള്ളത്തിൽ റാഫ്റ്റിംഗ് ചെയ്യുന്നത് ആളുകളിൽ ആവേശം അതിരുകടത്താം, ഇത് അവരുടെ സുരക്ഷക്ക് ഭീഷണിയാണ്. വൈറ്റ് വാട്ടർ റാഫ്റ്റിംഗിൽ അപകടങ്ങൾ സംഭവിക്കാമെങ്കിലും അവ വളരെ വിരളമാണ്.

അവലംബം തിരുത്തുക

  1. Hunter, Roy (July 2, 2007). "An analysis of whitewater rafting safety data: risk management for programme organizers". Journal of Adventure Education and Outdoor Learning. 7 (1): 21–35. doi:10.1080/14729670701349624. Retrieved November 10, 2016.
  2. "Rafting Info". internationalrafting.com. Retrieved November 10, 2016.
  3. Fiore, David C. (2003). "Injuries associated with whitewater rafting and kayaking". Wilderness & environmental medicine. 14 (4): 255–260. doi:10.1580/1080-6032(2003)14[255:IAWWRA]2.0.CO;2. Retrieved November 10, 2016.
  4. Mason, Maggie (1998-08-23). "Whitewater rafting Booms in West Virginia". Associated Press. Thurmond, WV.
"https://ml.wikipedia.org/w/index.php?title=റാഫ്റ്റിംഗ്&oldid=2425222" എന്ന താളിൽനിന്ന് ശേഖരിച്ചത്