"പീപ്പിൾസ് ജസ്റ്റിസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ചരിത്രം==
1997ൽ ഉണ്ടായ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി മലേഷ്യൻ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചു. അക്കാലത്ത് ധനകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹീം, രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. അഴിമതി വിരുദ്ധ ഏജൻസിയുടെ ശക്തി വർദ്ധിപ്പിക്കാനും അഴിമതി ശക്തമായി നിയന്ത്രിക്കാനും നിയമ ഭേദഗതികൾ കൊണ്ടുവന്നു.<ref>{{cite web|url=http://www.limkitsiang.com/archive/1999/Oct99/sg2012.htm |title=Lim Kit Siang |publisher=Lim Kit Siang |date=10 September 1999 |accessdate=11 July 2011}}</ref> ഈ നടപടികൾ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിനെ ചൊടിപ്പിച്ചു. അൻവർ ഇബ്രാഹിമിലെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.<ref>Garry Rodan, Fellow, Asia Research Centre, Murdoch University, Australia [http://www.usyd.edu.au/riap/pubs/papers/rodan.htm Transparency, Asian Economic Crisis and the Prospects of Media Liberalisation]</ref>
ഈ സംഭവങ്ങൾക്ക് ശേഷം രാജ്യത്ത് നവീകരണ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യം ഉയർന്നു. എന്നാൽ, ലൈംഗീക കുറ്റകൃത്യങ്ങൾ, അഴിമതി കേസുകൾ എന്നിവ ചാർത്തി അൻവർ ഇബ്രാഹീമിനെ അറസ്റ്റ് ചെയ്തു.
നവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി സോഷ്യൽ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൻവർ ഇബ്രാഹീമിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മായീൽ തുടക്കം കുറിച്ചു.
"https://ml.wikipedia.org/wiki/പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്