"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഇന്ത്യയുൽ ആദ്യമായി യഹൂദകുടിയേറ്റക്കാർ കേരളത്തിൽ എത്തുന്നത് കോട്ടപ്പുറം വഴിയാണ്.കോട്ടപ്പുറത്തിനു കിഴക്കുള്ള മാളയായിരുന്നു അവരുടെ ആദ്യത്തെ ആവാസ കേന്ദ്രം.
 
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ട [[ചേരമാൻ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാർ എന്ന മുസ്ലീംഅന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി(സ) യുടെ അനുചരൻ സിദ്ധൻ [[ചേരമാൻ പെരുമാൾ|പെരുമാളിന്റെ]] സഹായത്തോടെ നിർമ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.
 
ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയൻ വ്യാപാരിയുടെ നേതൃത്വത്തിൽ [[സിറിയ|സിറിയയിൽ]] നിന്നും നിരവധി പേർ ഇവിടെ വന്നു ചേർന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> അവർ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിർമ്മിച്ച സ്മാരകം നിലവിലുണ്ട്.
"https://ml.wikipedia.org/wiki/കോട്ടപ്പുറം,_കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്