"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 150:
വിപ്ലവ സംബന്ധിയയ സംഭവങ്ങൾ 1763 നു ശേഷമുള്ള 20 വർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സർക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികൾ എല്ലാം തന്നെ ഊർജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. എന്നാൽ കോളനികളിലെ ഗവർണ്ണർമാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗർണ്ണർമാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. [[റം]] എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേൽ ഇംഗ്ലീഷ് സർക്കാർ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കർഷകർക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെൻ‍വിൽ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേർ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേൽ നികുതി ചുമത്താൻ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം. 1773 നോർത്ത് പ്രഭുവിന്റെ നിർദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാർക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാൽ വില കുറച്ച് വിൽകാമെന്നായിരുന്ന് അവർ വിചാരിച്ചത്. എന്നാൽ 1773-ല് തേയില കപ്പലുകൾ [[ബോസ്റ്റൺ]] തുറമുഖത്തെത്തിയപ്പോൾ തേയില വാങ്ങാൻ ആരും എത്തിയില്ല. ഇന്ത്യൻ വർഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളിൽ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികൾ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം [[ബോസ്റ്റൺ ടീ പാർട്ടി]] എന്ന പേരിൽ അറിയപ്പെടുന്നു. കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെൽഫിയയിൽ വച്ച് കോണ്ടിനെൻറൽ കോൺഗസ് എന്ന പേരിൽ ആരംഭിച്ചു. പിൽക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച [[ജോർജ് വാഷിംഗ്ടൺ]] ([[വെർജീനിയ]]), [[സാമുവൽ ആഡംസ്]] (മസ്സാച്ചുസെറ്റ്സ്), [[ജോൺ ജേയ്]] (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികൾ അന്ന് പങ്കെടുത്തിരുന്നു. 1776-ൽ 13 കോളനികൾ ചേർന്ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തിൽ പല രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവർത്തനമെങ്കിലും 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ചു.
''' ആദ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ '''
* [[വിർജീനിയ]]
* [[ന്യൂയോർക്ക്]]
* [[മസാച്യുസെറ്റ്സ്|മസാച്ചുസെറ്റ്സ്]]
* [[വടക്കൻ കരോലിന|നോർത്ത് കരോലിന]]
* [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]]
* സൗത്ത് കരോലിന
* ഡിലാവർ
* [[പെൻ‌സിൽ‌വാനിയ|പെൻസിൽവാനിയ]]
* [[മെരിലാൻ‌ഡ്|മേരിലാൻഡ്]]
* [[റോഡ് ഐലൻഡ്]]
* [[ന്യൂ ഹാംഷെയർ|ന്യൂഹാംഷയർ]]
* [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ]]
* [[ന്യൂ ജെഴ്സി|ന്യൂജേഴ്സി]]
=== ആഭ്യന്തര യുദ്ധം ===
[[പ്രമാണം:Battle of Gettysburg, by Currier and Ives.png|thumb|right|250px|''[[ഗെറ്റിസ് ബർഗ് യുദ്ധം]]'' കല്ലി വർച്ച ചിത്രം [[കറിയറും അയ്വ്സും]], [[1863]]ലെ ഈ യുദ്ധം നിർണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നിൽകാൻ സഹായിച്ചു]]
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്