"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഉപദേവനായി സർവവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും വിഘ്നങ്ങളില്ലാതെ പൂർത്തിയാകാൻ ഗണപതിയെ വന്ദിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഹൈന്ദവാചാരം. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറുഭാഗത്താണ് ഗണപതിപ്രതിഷ്ഠ. ശിവന്റെയും ശങ്കരനാരായണന്റെയും ശ്രീകോവിലുകൾക്ക് ഏകദേശം ഒത്ത നടുക്കായാണ് ഗണപതിയുടെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി തിടപ്പള്ളിയിലേയ്ക്ക് നോക്കിയാണ് ഗണപതിഭഗവാൻ ഇരിയ്ക്കുന്നത്. മൂന്നടി പൊക്കം വരുന്ന ശിലാവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ വലതുകൈകളിൽ മഴുവും വരദമുദ്രയും ഇടതുകൈകളിൽ കയറും മോദകവും ധരിച്ചിരിയ്ക്കുന്നു. ഒറ്റയപ്പവും കറുകമാലയും നാളികേരമുടയ്ക്കലുമാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. കൂടാതെ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തുന്നുണ്ട്. ഒറ്റയപ്പപ്രിയനായ ഗണപതിഭഗവാന് ഉദയാസ്തമനപൂജയായി അപ്പം നേദിച്ചുവരുന്നുണ്ട്. ഗണപതിപ്രീതിയ്ക്കായി 1993ൽ തുടങ്ങിയ കർക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും വളരെ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
 
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പടിഞ്ഞാറുഭാഗത്ത് പടിക്കെട്ടുകൾക്ക് സമീപമുള്ള നടുവിലാലിലും ഗണപതിയ്ക്ക് പ്രതിഷ്ഠയുണ്ട്. ഒന്നരയടി പൊക്കം വരും ഇവിടത്തെ ശിലാവിഗ്രഹത്തിന്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിനകത്തെ ഗണപതിവിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഇവിടെ ആദ്യം ഒരു തറ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ [[ശബരിമല]] തീർത്ഥാടകരും [[പുലിക്കളി]]ക്കാരും നാളികേരമുടയ്ക്കാൻ തുടങ്ങിയപ്പോൾ അവിടെ ഗണപതിയെ പ്രതിഷ്ഠിച്ചു. തുടർന്ന് അവിടെ ഒരു ക്ഷേത്രവും പണിതു. ഇന്ന് ആ ക്ഷേത്രം വടക്കുംനാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറുഭാഗത്തുനിന്ന് തൃശ്ശൂർ നഗരത്തിലേയ്ക്ക് കടക്കുന്നവർ ആദ്യം കാണുന്നത് ഈ ക്ഷേത്രമാണ്. രണ്ട് ഗണപതിപ്രതിഷ്ഠകൾക്കും [[വിനായകചതുർത്ഥിവിനായക ചതുർത്ഥി]]നാളിൽ വിശേഷാൽ പൂജകളും 1008 നാളികേരം കൊണ്ട് വിശേഷാൽ ഗണപതിഹോമവുമുണ്ടാകും.
 
===നരസിംഹമൂർത്തി===
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2421528" എന്ന താളിൽനിന്ന് ശേഖരിച്ചത്