"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (Vishalsathyan19952099 എന്ന ഉപയോക്താവ് വടക്കുംനാഥൻ ക്ഷേത്രം എന്ന താൾ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം എന്നാ...)
=== വടക്കുംനാഥൻ ===
[[ചിത്രം:VadakkumnathanTemple.JPG|thumb|250px|വടക്കുകിഴക്കു മൂലയിൽ നിന്നുള്ള ദൃശ്യം]]
മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ [[കൈലാസം|കൈലാസപർവ്വതത്തെയും]] [[അമർനാഥ്]] ഗുഹാക്ഷേത്രം|അമർനാഥ് ക്ഷേത്രത്തിലെ]] മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
 
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ്ഏകക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
 
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിക്കുമ്പോഴായിരുന്നു അഗ്നിബാധ.
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2421525" എന്ന താളിൽനിന്ന് ശേഖരിച്ചത്