"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Ministry_of_Higher_Education,_Riyadh,_Saudi_Arabia.JPG" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്ന...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
=== ആദിമകാലം മുതൽ സൗദി അറേബ്യയുടെ സ്ഥാപനം വരെ ===
[[File:Ottoman Empire 1914 h.PNG|thumb|200px|right|ഒട്ടോമൻ സാമ്രാജ്യം 1914-ലെ സ്ഥിതി - നാമമാത്രനിയന്ത്രണമുണ്ടായിരുന്നതും ആശ്രിതപ്രവിശ്യകളും ഉൾപ്പെടെ - ഒട്ടോമൻ സാമ്രാജ്യത്തിന്റെ അറേബ്യയിലെ സ്വാധീനമേഖല, ഇതിനുമുമ്പുള്ള 400 വർഷക്കാലും ഏതാണ്ട് ഇത്രതന്നെയായിരുന്നു.]]
ആദ്യകാലത്ത് [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിന്റെ]] പടിഞ്ഞാറുള്ള [[ഹിജാസ്]] മേഖലയിൽ സ്ഥിതിചെയ്യുന്ന [[മക്ക|മക്കയും]], [[മദീന|മദീനയും]] പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ [[മരുഭൂമി|മരുഭൂമികളിൽ]] അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്.<ref name=riseof>{{cite book |title=ദ റൈസ് ഓഫ് ഇസ്ലാം |last=ഗോർഡൻ |first=മാത്യു |year=2005 |isbn=0-313-32522-7 |page=4}}</ref> ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന [[മുഹമ്മദ് (സ.അ.)]], ഉപദ്വീപിലെ [[Tribes of Arabia|ഗോത്രവർഗ്ഗക്കാരെയെല്ലാം]] ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് നബി മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് [[Iberian Peninsula|ഐബീരിയൻ ഉപദ്വീപ്]] മുതൽ കിഴക്ക് ഇന്നത്തെ [[പാകിസ്താൻ]] വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം [[ഇസ്‌ലാമികലോകം|ഇസ്‌ലാമികലോകത്തിന്റെ]] കേന്ദ്രം കൂടുതൽ [[ഖിലാഫത്ത്|വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക്]] മാറുകയും, [[അറേബ്യ]] അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു.<ref name=dailylife>{{cite book |title=ഡെയിലി ലൈഫ് ഇൻ മെഡിയേവൽ ഇസ്‌ലാമിക് വേൾഡ്|last=ലിൻസേ |first=ജെയിംസ് |year=2005 |isbn=0-313-32270-8 |page=33}}</ref>
 
[[പത്താം നൂറ്റാണ്ട്|പത്താം നൂറ്റാണ്ടു]]മുതൽ [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] തുടക്കംവരെ മക്കയും മദീനയും, [[Sharif of Mecca|മക്കയിലെ ശരീഫ്]] എന്നറിയപ്പെട്ടിരുന്ന തദ്ദേശീയഭരണാധികാരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ ഭരണാധികാരികളാവട്ടെ, മിക്കപ്പോഴും [[ബാഗ്ദാദ്|ബാഗ്ദാദിലെയോ]] [[കെയ്റോ|കെയ്റോയിലെയോ]] [[ഇസ്താംബൂൾ|ഇസ്താംബൂളിലെയോ]] ഇസ്‌ലാമികസാമ്രാജ്യങ്ങളുടെ ആശ്രിതത്വത്തിലായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളെല്ലാം പരമ്പരാഗതമായ ഗോത്രഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോയി.<ref name="Britannica history">{{cite web |url=http://www.britannica.com/EBchecked/topic/31568/history-of-Arabia |title=ഹിസ്റ്ററി ഓഫ് അറേബ്യ |publisher=എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക |accessdate=7 ജൂൺ 2011}}</ref> <ref name=changemap>{{cite book |title=ദ ചേംഞ്ചിംഗ് മാപ് ഓഫ് ഏഷ്യ |last=ഈസ്റ്റ് |first=വില്ല്യം ഗോർഡൻ|year=1971 |isbn=978-0-416-16850-1 |pages=75–76}}</ref>.
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്