"ഷയേൻ, വയോമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചെയെന്നെ (/ʃaɪˈæn/ shy-AN or /ʃaɪˈɛn/) ഐക്യനാടുകളിലെ സംസ്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:16, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചെയെന്നെ (/ʃaɪˈæn/ shy-AN or /ʃaɪˈɛn/) ഐക്യനാടുകളിലെ സംസ്ഥാനമായ വയോമിങ്ങിന്റെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണിത്. ഈ പട്ടണം ലറാമീ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. ലറാമീ കൌണ്ടിയുടെ മുഴുവൻ ഭാഗങ്ങളും തന്നെ ഉള്ക്കൊള്ളുന്ന വയോമിങ് മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ് ചെയെന്ന. പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻ‌സസ് പ്രകാരം 59,466 ആണ്. അതിവ്യാപകമായതും ചെയെന്നെ മുതൽ കൊളറാഡോയിലെ പ്യൂബ്ലോ പട്ടണം വരെ വ്യാപിച്ചു കിട്ക്കുന്നതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഫ്രണ്ട് റേഞ്ച് അർബൻ കൊറിഡോറിന്റെ ഏറ്റവും വടക്കേ അതിർത്തിയാണ് ചെയെന്നെ. ഫ്രണ്ട് റേഞ്ച് അർബൻ കൊറിഡോറിലെ മൊത്തം ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 4,333,742 വരും. ചെയെന്നെ സ്ഥിതി ചെയ്യുന്നത് ക്രോ ക്രീക്കിലും ഡ്രൈ ക്രീക്കിലുമായിട്ടാണ്. ചെയെന്നെ, വയോമിങ് മെട്രോപോളിറ്റണ് മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 91,738 ആയതിനാൽ യു.എസിലെ 354 ആമത്തെ ജനസാന്ദ്രത കൂടിയ മെട്രോപോളിറ്റണ് മേഖലയാണിത്.

"https://ml.wikipedia.org/w/index.php?title=ഷയേൻ,_വയോമിങ്&oldid=2420382" എന്ന താളിൽനിന്ന് ശേഖരിച്ചത്