"അരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 133:
==ആരാധനാലയങ്ങൾ==
അരൂർ കാർത്ത്യായനിക്ഷേത്രം വളരെ പഴക്കമുള്ളതാണ്. പള്ളിയറക്കാവ് ക്ഷേത്രം, പാവുമ്പായി ശ്രീകൃഷ്ണക്ഷേത്രം, വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രം എന്നിവ പ്രധാന അമ്പലങ്ങളാണ്. വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'തടിതുള്ളൽ' ചടങ്ങ് അനേകം ജനങ്ങളെ ആകർഷിക്കുന്നു. മുസ്ലീങ്ങളുടെ വകയായി ഒരു വലിയ പള്ളിയും നാല് 'തയ്ക്കാവു'കളുമുണ്ട്. വി അഗസ്റ്റിൻ, വി. സേവ്യേഴ്സ് എന്നീ പള്ളികൾ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
 
വിശുദ്ധ അഗസ്തീനോസിന്ടെ ദേവാലയം
 
അരൂരിലെ നാഷണൽ ഹൈവേയുടെ പടിഞ്ഞാറു വശത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ അഗസ്തീനോസിന്ടെ ദേവാലയം വളരെ പുരാതനമായ ഒരു റോമൻ കത്തോലിക്കാ ദേവാലയമാണ്. 1877 ൽ പോർച്ചുഗ്രീസ് മാതൃകയിൽ സ്ഥാപിതമായ ഈ കത്തോലിക്കാ ദേവാലയം, ഇന്നു മധ്യകേരളത്തിൽ ഇന്നു നിലനിൽക്കുന്ന പുനർനിർമ്മാണം ചെയ്യാത്ത അപൂർവം കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നാണ്.
6000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പത്തിൽ ഏകദേശം ഒരു മീറ്റർ കനമുള്ള പള്ളിയുടെ വശഭിത്തികളും രണ്ടു മീറ്ററിൽ അധികം കനമുള്ള മുൻ മുഖപ്പും കാലങ്ങളെ അതിജീവിച്ചു നിലനിൽക്കുന്ന വളരെ ആകർഷകമായ പ്രത്യേകതകൾ ആണ്.
ഈ ദേവാലയം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുവാൻ 2010 ൽ ഒരുവിഭാഗം ആളുകൾ ശ്രമിച്ചുവെങ്കിലും ദേവാലയം പൊളിച്ചു മാറ്റുന്നതിനു തിരുമാനിച്ച തിയതിയുടെ തലേന്നു, 2013 ഏപ്രിൽ 8 നു വൈകിട്ടു 6 മണിയോടെ ഒരു ഇടിനാദം ആകാശത്തിൽ മുഴങ്ങുകയും, അൽപ സമയത്തിനുള്ളിൽ പണിതുകൊണ്ടിരുന്ന പുതിയ ദേവാലയം തകർന്നു വീണ് 2 ആളുകൾ മരിക്കുകയും 15 - 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അതിനെതുടർന്നു പുരാതന പൈതൃക ദേവാലയം പൊളിക്കരുത് എന്ന ആവശ്യം പ്രചരിക്കുകയും, നിലവിലെ ദേവാലയത്തെ നിലനിർത്താനായി സർക്കാർ ഈ ദേവാലയത്തെ പൈതൃക - പുരാവസ്തു വിഭാഗത്തിൽ പെടുത്തണം എന്ന ആവശ്യവുമായി ഒരു ഇടവകാഗം ബഹുമാനപെട്ട ചേർത്തല മുൻസിഫ്‌ കോടതിയെ സമീപിക്കുകയുണ്ടായി. അതു സംബന്ധമായി കേസുകൾ നടന്നു വരുന്നു.
പാലായിലെ രാമപുരത്തു നിന്നും അരൂരിൽ കുടിയേറിയ പുരാതന ക്രിസ്തീയ കുടുംബമായ എളവന്തറ, മണക്കാട്ട്‌, കണ്ടനാട്ടു തറ കുടുബങ്ങളും മറ്റു നാനാ ജാതി മതസ്ഥരും ച്ചേർന്നു സൗജന്യമായി പോർച്ചുഗ്രീസ് മാതൃകയിൽ നിർമിച്ചു വരാപ്പുഴ അതിരൂപതയ്ക്കു സമർപ്പിച്ചതാണ് ഈ ദേവാലയവും അതിരിപ്പു പുരയിടവും.
ഇതിന്ടെ അല്ത്താരയിലെ ഇലച്ചറുകളിൽ വരച്ച ദൈവിക ചിത്രങ്ങൾ മനുഷ്യ മനസ്സിനു പ്രത്യാശയും ഏകാഗ്രതയും സമ്മാനിക്കുന്നു.
 
==കൃഷി-വ്യവസായം==
"https://ml.wikipedia.org/wiki/അരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്