"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

164 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==[[ഇബ്രാഹിം ലോധി]]==
സിക്കന്തർ ലോധിയുടെ ഇളയ പുത്രനായിരിന്നു [[ഡൽഹി|ദില്ലി]] ഭരിച്ച അവസാനത്തെ [[സുൽത്താൻ]] ആയ ഇബ്രാഹിം ഖാൻ ലോധി (ഭ.കാ.1517–1526). മികച്ച യോധാവായിരിന്നുവെങ്കിലും ഭരണനൈപുണ്യം കുറഞ്ഞവനായിരിന്നു ഇബ്രാഹിം ലോധി. സ്വേച്ഛാധിപത്യ പ്രവണതയും ഭരണവ്യവസ്ഥയും സൈനികശേഷിയും ശക്തിപ്പെടുത്താതെയുള്ള നടപടികളും തികഞ്ഞ പരാജയമായിരിന്നു. അതുകൊണ്ട് തന്നെ നിരവധി ലഹളകളും കലാപങ്ങളും ഇബ്രാഹിമിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തി അഫ്ഗാനിൽ നിന്നും [[ബാബർ|ബാബറെ]] ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചു. അങ്ങിനെ 1526 ലെ [[ഒന്നാം പാനിപ്പത്ത് യുദ്ധം| പാനിനിപ്പത്ത് യുദ്ധത്തിൽ]] ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തുകയും [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിൻറെ]] സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.
[[വർഗ്ഗം:ദില്ലി സുൽത്താനത്ത്]]
[[വർഗ്ഗം:ഇന്ത്യയിലെ രാജവംശങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2419601" എന്ന താളിൽനിന്ന് ശേഖരിച്ചത്