"മിനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഗ്രിക്ക് പുരാണേതിഹാസങ്ങളിലെ മിനോസ്, [[ക്രീറ്റ്|ക്രീറ്റിലെ]] രാജാവാണ്. ഗ്രീക് ദേവൻ [[സ്യൂസ്|സ്യൂസിന്റേയും]] സിഡോൺ രാജകുമാരി [[യൂറോപ്പ|യുറോപയുടേയും]] പുത്രനുമാണ്.
==പുരാണകഥ==
യൂറോപയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ സ്യൂസ് ഒരു കാളക്കുട്ടിയുടെ രൂപത്തിൽ യുറോപയെ ക്രീറ്റ് എന്ന ദ്വീപിലേക്കു കടത്തിക്കൊണ്ടു പോയി. അവിടെ രാജ്ഞിയായി വാഴിച്ചു. യുറോപ്പക്ക് രണ്ട് പുത്രന്മാർ ജനിച്ചു- മിനോസും റഡമന്തസും.
===മിനോടോർ===
സാഗരദേവൻ [[ പൊസൈഡൺ |പൊസൈഡണിന്റെ]] ശാപം മൂലം മിനോസിന്റെ പത്നിക്ക് ജനിച്ച ബീഭത്സജന്തുവായിരുന്നു [[മിനോടോർ]]. മിനോടോറിനെ തളച്ചിടാനായി രാജശില്പി ഡെഡാലസ് [[ലാബ്രിന്ത്|ലാബിരിന്ത്]] പണിതീർത്തു. അയൽരാജ്യമായ ഏഥൻസ് സന്ദർശനത്തിനിടയിൽ, മിനോസിന്റെ ഏകപുത്രൻ ആൻഡ്രജസ് കൊല്ലപ്പെട്ടു. ക്രുദ്ധനായ മിനോസ് ഏഥൻസ് ആക്രമിച്ചു കീഴ്പെടുത്തി. മിനോടോറിനു ഭക്ഷണമായി ഒമ്പതു കൊല്ലം കൂടുമ്പോൾ ഏഴു യുവാക്കന്മാരേയും ഏഴു യുവതികളേയും ഏഥൻസ് ക്രീറ്റിലേക്ക് അയക്കണമെന്ന് മിനോസ് കല്പിച്ചു. അങ്ങനെ അതൊരു പതിവായി. വർഷങ്ങൾക്കു ശേഷം തേസിയസ് ഏഥൻസിന്റെ സഹായത്തിനെത്തി. ഏഴു യുവാക്കളിലൊരാളായി മിനോടോറിന്റെ ഇരയാവാൻ ക്രീറ്റിലെത്തിയ തേസിയസിൽ മിനോസിന്റെ പുത്രി അരിയാഡ്ണി അനുരക്തയായി. ലാബിരിന്തിൽ തളക്കപ്പെട്ട മിനോടോറിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപായം ഡെഡാലസിൽ നിന്നു ചോർത്തിയെടുത്ത് അരിയാഡ്ണി തേസിയസിനു നല്കി. മിനോട്ടോറിനെ കൊന്ന് തേസിയസ് രക്ഷപ്പെട്ടു.
"https://ml.wikipedia.org/wiki/മിനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്