"മിനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗ്രിക്ക് പുരാണേതിഹാസങ്ങളിലെ മിനോസ്, ക്രീറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9:
മിനോസ് അടങ്ങിയിരുന്നില്ല. ഡെഡാലസിനെ കണ്ടു പിടിച്ചേ അടങ്ങൂ എന്ന വാശിയിൽ സമർഥമായി ഒരു മത്സരം സംഘടിപ്പിച്ചു. അറ്റം കാണാനാകാത്ത ഒട്ടനവധി ഉൾപ്പിരിവുകളുള്ള ഒരു ശംഖിലൂടെ നൂലു കോർത്തെടുക്കണം. ലോകമൊട്ടാകെ മത്സരം കൊട്ടിഘോഷിക്കപ്പെട്ടു. സിസിലിയിലെ രാജാവിനോട് ഡെഡാലസ് പറഞ്ഞു തനിക്കതിനു കഴിയുമെന്ന്. ശംഖിന്റെ അടഞ്ഞ ഭാഗത്ത് ഒരു ചെറിയ സുഷിരമുണ്ടാക്കി, അതിലൂടെ ഒരു നൂലിന്റെ തുമ്പ് തയറ്റി. തുമ്പത്ത് ഒരു ഉറുമ്പിനെ ഒട്ടിച്ചു വെച്ചിരുന്നു. ഉറുമ്പ് നൂലും വലിച്ച് മറു ഭാഗത്തെത്തി. ഡെഡാലസിനു മാത്രമേ ഇത്തരമൊരു സൂത്രം ചിന്തിച്ചെടുക്കാനാവൂ എന്ന് മിനോസിനറിയാമായിരുന്നു. മിനോസ് സിസിലിയിലെത്തി, ഡെഡാലസിനെ പിടികൂടാൻ. പക്ഷെ സിസിലിയിലെ രാജാവ് എതിർത്തു നിന്നു. ഈ യുദ്ധത്തിൽ മിനോസ് മരിച്ചു.
==അവലംബം ==
#{{cite book|title= Mythology: Timeless Tales of Gods & Heros|author=Hamilton, Edith|publisher=The New American Library,New York|year=1940}}
#{{cite book|title= The Aeneid by Virgil|editor=West, David|publisher= Penguin Books|year=1991|ISBN= 9780140449327}}
#{{cite book|title=The Metamorphosis by Oid|editor=Gregory,Horace|publisher=Signet Classics|year=2009|ISBN=9780451531452}}
"https://ml.wikipedia.org/wiki/മിനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്