"മിനോടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മിനോടോർ ഗ്രീക്ക് പുരാണത്തിലെ ബീഭത്സജന്തുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 7:
മിനോസിന് മിനോടോറിനെ കൊല്ലാൻ മനസ്സു വന്നില്ല. പകരം അതിനെ തടവിലിടാനായി രാജശില്പി [[ഡെഡാലസ്|ഡെഡാലസിന്റെ]] സഹായം തേടി. ഡെഡാലസ് പുറത്തുകടക്കാനാവാത്തവിധം കുരുക്കുകൾ നിറഞ്ഞ [[ലാബ്രിന്ത്|ലാബിരിന്ത്]] പണി കഴിപ്പിച്ചു. മിനോടോർ അതിനകത്ത് സ്വതന്ത്രമായി ഓടി നടന്നെങ്കിലും ഒരിക്കലും രക്ഷപ്പെടാനായില്ല. മിനോസ് യുദ്ധത്തടവുകാരെ മിനോടോറിന് ഭക്ഷണമായി നല്കി.
 
മിനോസിന്റെ ഏക പുത്രൻ അന്ഡ്രോജിസ് [[ഏഥൻസ്|ഏഥൻസിൽ]] വെച്ച് കൊല്ലപ്പെട്ടപ്പോൾ മിനോസ് ഏഥൻസ് ആക്രമിച്ചു കീഴടക്കി. ഒമ്പതു വർഷം കൂടുമ്പോൾ ഏഴു യുവാക്കളേയും ഏഴു യുവതികളേയും മിനോടോറിനു ഭക്ഷണമായി നല്കണമെന്ന് ഏഥൻസുകാരോട് കല്പിച്ചു. ഈ പതിവ് തുടർന്നു പോകെ [[തെസ്യൂസ്]] ഏഥൻസ് സന്ദർശിക്കാനെത്തി. ഏഥൻസുകാരുടെ സഹായിക്കാൻ തീരുമാനിച്ചു. ഇരകളുടെ കൂട്ടത്തിൽ സ്വയം ഉൾപ്പെടുത്തി.
ക്രീറ്റിൽ എത്തിയ ഇരകൾ നാട്ടുകാരുടെ മുമ്പാകെ പ്രദർശിപ്പിക്കപ്പെട്ടു. കാണികളുടെ കൂട്ടിൽ മിനോസിന്റെ പുത്രി [[അരിയാഡ്ണി|അരിയാഡ്ണിയും]] ഉണ്ടായിരുന്നു. അരിയാഡ്ണി പ്രഥമദർശനത്തിൽ തെസ്യൂസിൽ അനുരക്തയായി. ലാബിരിന്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഉപായം ഡെഡാലസിൽ നിന്നു മനസ്സിലാക്കിയെടുത്തു. ഒരു നൂല്പന്തായിരുന്നു സൂത്രം. അതിന്റെ ഒരു തുമ്പ് അകത്തേക്കു പ്രവേശിക്കുന്ന വാതിലിൽ കെട്ടിയിട്ടാൽകെട്ടിയിട്ട് പന്തഴിച്ച് അകത്തു കടക്കണം. പിന്നീട് അതേ ചരടു പിടിച്ച് തിരിച്ചു വരാമെന്ന് അരിയാണി പറഞ്ഞുകൊടുത്തു.
 
ഉറങ്ങിക്കിടന്നിരുന്ന മിനോടോറിനെ മുഷിടികളുപയോഗിച്ച്യു ഞെരിച്ചുകൊന്ന ശേഷം തെസ്യൂസ് ചരടു പിടിച്ച് പുറത്തെത്തി. പക്ഷെ വിജയത്തിമിർപ്പിൽ രക്ഷപ്പെടുമ്പോൾ അരിയാഡ്ണെയെ കൂടെ കൂട്ടാൻ തെസ്യൂസ് മറന്നു പോയെന്നും അതല്ല കടൽച്ചൊരുക്കു പിടിപെട്ട് അവളെ ഇടക്കു വെച്ച് ഉപേക്ഷിക്കേണ്ടി വന്നതാണെന്നും ബഹുവിധ കഥകൾ.
"https://ml.wikipedia.org/wiki/മിനോടോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്