"പച്ചവരയൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lestes viridulus
വരി 1:
{{Prettyurl|Lestes viridulus}}
ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള സൂചിത്തുമ്പി. കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണാൻ കഴിയും. വേനൽക്കാലങ്ങളിൽ ജലാശയത്തിനകലെ ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും കാണപ്പെടുന്നു. കണ്ണുകൾക്ക് പച്ച കലർന്ന നീല നിറമാണ്. കണ്ണുകളുടെ കീഴ്ഭാഗം മങ്ങിയ വെളുപ്പു നിറമാണ്. തലയുടെ മുകൾ ഭാഗം ഇരുണ്ട തവിട്ട് നിറം . ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും ശരീരത്തിൽ നീല നിറം കാണുകയില്ല. അധിക ദൂരം പറക്കാൻ ഇഷ്ടപ്പെടാത്ത തുമ്പിയാണിത്. ചെടികളിലും പുൽക്കൂട്ടങ്ങളിലും തൂങ്ങിക്കിടന്ന് വിശ്രമിക്കുന്ന സമയത്ത് ഉദരം മുകളിലോട്ടും കീഴ്പ്പോട്ടും ചലിപ്പിക്കുന്നത് കാണാം. നനഞ്ഞ പുല്ലുകളിലാണ് ഇവ മുട്ടകൾ നിക്ഷേപിക്കുന്നത്. പെൺതുമ്പികൾ ജലാശയത്തിനകലെ മാറിയാണ് ഇരിക്കാറുള്ളത്. ആൺതുമ്പികൾ ജലാശയത്തിനരികെയുള്ള പുല്ലുകളിൽ മാറിമാറി ഇരിക്കാറുണ്ട്.
{{Taxobox
| image = Lestes viridulus male.jpg
| status = LC
|status_system = IUCN3.1
| regnum = [[Animal]]ia
| phylum = [[Arthropod]]a
| classis = [[Insect]]a
| ordo = [[Odonata]]
|subordo = [[damselfly|Zygoptera]]
| familia = [[Lestidae]]
| genus = ''[[Lestes]]''
| species = '''''L. viridulus'''''
| binomial = ''Lestes viridulus''
| binomial_authority = Rambur, 1842
| synonyms =
}}
ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള സൂചിത്തുമ്പി.<ref>http://www.iucnredlist.org/details/167318/0</ref><ref>http://www.indianodonata.org/sp/219/Lestes-viridulus</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref> കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണാൻ കഴിയും. വേനൽക്കാലങ്ങളിൽ ജലാശയത്തിനകലെ ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും കാണപ്പെടുന്നു. കണ്ണുകൾക്ക് പച്ച കലർന്ന നീല നിറമാണ്. കണ്ണുകളുടെ കീഴ്ഭാഗം മങ്ങിയ വെളുപ്പു നിറമാണ്. തലയുടെ മുകൾ ഭാഗം ഇരുണ്ട തവിട്ട് നിറം . ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും ശരീരത്തിൽ നീല നിറം കാണുകയില്ല. അധിക ദൂരം പറക്കാൻ ഇഷ്ടപ്പെടാത്ത തുമ്പിയാണിത്. ചെടികളിലും പുൽക്കൂട്ടങ്ങളിലും തൂങ്ങിക്കിടന്ന് വിശ്രമിക്കുന്ന സമയത്ത് ഉദരം മുകളിലോട്ടും കീഴ്പ്പോട്ടും ചലിപ്പിക്കുന്നത് കാണാം. നനഞ്ഞ പുല്ലുകളിലാണ് ഇവ മുട്ടകൾ നിക്ഷേപിക്കുന്നത്. പെൺതുമ്പികൾ ജലാശയത്തിനകലെ മാറിയാണ് ഇരിക്കാറുള്ളത്. ആൺതുമ്പികൾ ജലാശയത്തിനരികെയുള്ള പുല്ലുകളിൽ മാറിമാറി ഇരിക്കാറുണ്ട്.
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{WS|Lestes viridulus}}
{{CC|Lestes viridulus}}
[[വർഗ്ഗം:ചിത്രശലഭങ്ങൾ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/പച്ചവരയൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്