"എരുമേലി പേട്ടതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[ശബരിമല]] തീര്‍ത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ്‌ '''എരുമേലി പേട്ടതുള്ളല്‍'''. [[വൃശ്ചികം|വൃശ്ചിക]]-[[ധനു]] മാസക്കാലങ്ങളിലെ ([[ഡിസംബര്‍]]-[[ജനുവരി]] മാസങ്ങളില്‍) മണ്ഡലമകരവിളക്കു കാലത്താണ് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[എരുമേലി]] പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്.
 
ശബരിമല തീര്‍ഥാടകരായ "അയ്യപ്പന്മാര്‍" എരുമേലി പേട്ടയിലുള്ള [[എരുമേലി കൊച്ചമ്പലം അയ്യപ്പക്ഷേത്രം|കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തില്‍]] നിന്നും തുടങ്ങി "[[വാവര്‍‌പള്ളി]]" എന്നു വിളിക്കപ്പെടുന്ന മുസ്ലിം ദേവാലയത്തില്‍ കയറി വലംവെച്ചു പ്രാര്‍ഥന നടത്തി അര കിലോമീറ്റര്‍ തെക്കുമാറിയുള്ള [[എരുമേലി വലിയമ്പലം ശാസ്താക്ഷേത്രം|വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു]] നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.
 
"അത്തലെന്യേ ധരണിയിലുള്ളൊരു മര്‍ത്ത്യരൊക്കെയുമയ്യനെ കൂപ്പുവാന്‍ കൂട്ടമോടെ എരുമേലിയില്‍ ചെന്നിട്ടു പേട്ട"<ref>ടി.കെ വേലായുധന്‍ പിള്ളയുടെ കീര്‍ത്തനം</ref> കൊണ്ടാടുകയായിരുന്നു മുന്‍‌കാലങ്ങളിലെ പതിവ്‌.
 
==അനുഷ്ഠാനരീതി==
വ്രതാനുഷ്ഠാനകഅലത്ത്‌ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട്‌ ഒരു നാണയം [[വെറ്റില|വെറ്റിലപാക്കോടെ]] പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വെച്ചു നമസ്കരിക്കുന്ന "പ്രായശ്ചിത്ത"മാണ്‌ പേട്ടകെട്ടിലെ ആദ്യ ചടങ്ങ്‌.
 
പെരിയസ്വാമിക്കു "പേട്ടപ്പണം കെട്ടല്‍‌" ആണടുത്തത്‌. ദക്ഷിണ എന്നാണതിനു പേര്‍. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാര്‍ (ആദ്യം മല ചവിട്ടുന്നവര്‍‌) കമ്പിന്‍റെ അഗ്രങ്ങള്‍ തോളില്‍ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവര്‍ ശരക്കോല്‍, പച്ചിലക്കമ്പുകള്‍, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവന്‍ വാരി പൂശും.
"https://ml.wikipedia.org/wiki/എരുമേലി_പേട്ടതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്