"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Pashupatastra}}
 
{{ആധികാരികത}}
[[File:Kiratarjuniya.jpg|thumb|ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു]]
ഹൈന്ദവ വിശ്വാസപ്രകാരം [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളായ [[പരമശിവൻ|ശ്രീ പരമശിവന്റെ]] കൈവശമുള്ള അമ്പ് അല്ലെങ്കിൽ ശരം ആണു '''പാശുപതാസ്ത്രം'''. ശ്രീ പരമശിവന്റെ കൈവശം [[പിനാകം]] എന്ന ഒരു വില്ലുണ്ട്. എപ്പോഴും [[വിഷം]] ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. ഈ വില്ലിൽ തൊടുക്കുന്ന അമ്പ് അല്ലെങ്കിൽ ശരം ആണു പാശുപതാസ്ത്രം. [[ബ്രഹ്മാസ്ത്രം]], [[നാരായണാസ്ത്രം]] മുതലായവയേക്കൾ ശക്തമാണു പാശുപതാസ്ത്രം{{തെളിവ്|ഇത് എവിടെയാണ് പറയുന്നതെന്നതിന്റെ അവലംബം ആവശ്യമാണ്}}.
 
ഹൈന്ദവ വിശ്വാസപ്രകാരം [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളായ ഭഗവാൻ [[ശിവൻ|പരമശിവന്റെ]] പക്കലുള്ള അസ്ത്രമാണ് '''പാശുപതം''' . '''പശുപതി''' എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ '''പാശുപതം''' എന്ന് പറയുന്നു .
അസുരാധിപനായ [[താരകൻ|താരകന്റെ]] പുത്രന്മാരായ [[താരകാക്ഷൻ]], [[വിദ്യുന്മാലി]], [[കമലാക്ഷൻ]] എന്നീ മൂന്ന് [[അസുരൻ|അസുരന്മാർ]] താമസിച്ച [[മയൻ|മയനിർമിതമായ]] ത്രിപുരം പാശുപതാസ്ത്രം ഉപയോഗിച്ചു ശിവൻ തകർത്തതയ് പുരാണങ്ങൾ പറയുന്നു{{തെളിവ്|ഏതുപുരാണങ്ങൾ?}}. [[പാണ്ഡവർ|പാണ്ഡവരുടെ]] വനവാസക്കലത്ത് [[ധർമ്മപുത്രർ|യുധിഷ്ടിരന്റെ]] നിർദ്ദേശപ്രകാരം [[അർജുനൻ]] ശിവനെ പ്രസാദിപ്പിച്ചു കിരാതമൂർത്തിയായ ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയതായ് [[മഹാഭാരതം]] പരയുന്നു.
 
==പാശുപതം==
'''ഉപമന്യു''' മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് '''പിനാകം''' എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ '''പാശുപതം''' . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].
==അർജ്ജുനനും പാശുപതവും==
പാണ്ഡവരുടെ വനവാസക്കാലത്ത് [[അർജ്ജുനൻ|അർജ്ജുനൻ]] [[യുധിഷ്ഠിരൻ|യുധിഷ്ഠിരനിൽ]] നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു '''കിരാതന്റെ''' രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം '''മൂകൻ''' എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം '''കിരാതൻ''' അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അത് ഒരു ദ്വന്ദ്വയുദ്ധത്തിൽ കലാശിക്കുകയും കിരാതൻ അർജ്ജുനനെ നിശ്ശേഷം തോൽപ്പിച്ചു പരവശനാക്കുകയും ചെയ്തു . ഒടുവിൽ തളർന്നവശനായ അർജ്ജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ '''ശിവൻ''' തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി '''പാശുപതാസ്ത്രം''' നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , ഇന്ദ്രൻ , യമൻ , [[വരുണൻ|വരുണൻ]] , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
==അവലംബം==
<ref name="test1">[http://www.sacred-texts.com/hin/maha/ KMG Translation of Mahabharatha] Read Vanaparva (Kairatha parva) and Anushasana parva -SECTION XIV.</ref>
{{മഹാഭാരതം}}
[[വർഗ്ഗം : മഹാഭാരതത്തിലെ വിശിഷ്ടായുധങ്ങൾ]]
 
[[വർഗ്ഗം:മഹാഭാരതം]]
[[വർഗ്ഗം:മഹാഭാരതത്തിലെ വിശിഷ്ടായുധങ്ങൾ]]
 
 
{{stub}}
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്