"ജോൺസ് ജേക്കബ് ബെർസിലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 21:
== ശാസ്ത്ര നേട്ടങ്ങർ ==
വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം ബെർസിലിയസ് ഒരു ഭിഷഗ്വരനായി ജോലി ആരംഭിച്ചു. എന്നാൽ രസതന്ത്രത്തിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ആ ശാസ്ത്ര ശാഖയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചു. മൂലകങ്ങളുടെ അണുഭാരം [[ പിണ്ഡസംഖ്യ ]] ആദ്യമായി ഏകദേശം കൃത്യമായി കണക്കാക്കിയതും [[ മൂലകം | മൂലകങ്ങൾക്ക് ]] അവയുടെ [[ലാറ്റിൻ]] ഭാഷയിലെ പേരിലെ ആദ്യാക്ഷരങ്ങൾ പ്രതീകമായി നല്കാൻ നിർദ്ദേശിച്ചതും [[ജോൺ ഡാൾട്ടൻ |ഡാൾട്ടന്റെ ]] അണു സിദ്ധാന്തം സാധുവാണെന്ന് രസതന്ത്രലോകത്തെ ബോധ്യപ്പെടുത്താൻ സാധിച്ചതും ബെർസിലിയസിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. [[സ്റ്റോയ്ക്യോമെട്രി |സ്റ്റോയ്ക്യോമെട്രിയുടെ ]] സിദ്ധാന്തങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തി. [[സിലിക്കൺ]], [[സെലീനിയം]], [[തോറിയം]], [[സീറിയം]] എന്നീ മൂലകങ്ങൾ കണ്ടെത്തി.
ഇന്ന് രസതന്ത്രജ്ഞർ ഉപയോഗിക്കുന്ന പല പദങ്ങളും ബെർസിലിയസിന്റെ സംഭാവനയാണ്. [[ഉൽപ്രേരകം]], [[ ഐസോമെറിസം]], [[റാഡിക്കൽ ]], [[ രൂപാന്തരങ്ങൾ ]] എന്നീ ആശയങ്ങൾ ആവിഷ്കരിച്ചു. [[ പ്രോട്ടീൻ]], [[പോളിമർ ]] എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ചത് ബെർസിലിയസ് ആണ്.<ref>''ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ'', പേജ്: 168, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ISBN: 978-93-83330-15-7 </ref>
[[Image:Berzelii park Stockholm Sweden.jpg|thumb|left| സ്റ്റോക്ക്ഹോമിലെ ബെർസീലി പാർക്കിലുള്ള സെർസിലിയസിന്റെ പ്രതിമ]]
"https://ml.wikipedia.org/wiki/ജോൺസ്_ജേക്കബ്_ബെർസിലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്