"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ഗ്രന്ഥ രൂപം==
നിത്യ ജീവിതത്തിൽ പ്രചരിതമായിരുന്ന നാടൻ കഥകളും, സംഭവങ്ങളും , ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എടുത്ത സാരോപദേശ വിവരണങ്ങളും കാവ്യാത്മകമായി പുനരാവിഷക്കരിക്കുകയാണ് റൂമി ഇവിടെ. അവയ്ക്കെല്ലാം ഒരോ ഗുണ പാഠങ്ങളും നൽക്കുന്നു. എന്നാൽ ഈ വ്യാഖ്യാനങ്ങൾക്കെല്ലാം റൂമി നൽകുന്നത് ഒരു സൂഫി കാഴ്ച്ചപാടാണ് . ഒരിടത്ത് സമാധാനമായി ഇരുന്ന് ജീവിതം എന്ത് അതിന്റെ അർത്ഥമെന്ത് എന്ന് ആലോചിക്കാൻ തയ്യാറുള്ള ആരും വായിച്ചിരിക്കേണ്ടുന്ന കൃതി എന്ന് മസ്നവി വിശേഷിക്കപ്പെട്ടിട്ടുണ്ട്.<br />
==രചനാചരിത്രം==
തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ച് വർങ്ങളിലായിട്ടാണ് ഈ മഹാ കാവ്യം റൂമി രചിക്കുന്നത്. (രചന കാലം 1258-1273) . അവസാന ഭാഗം പൂർത്തീകരിക്കും മുമ്പ് തന്റെ 67ആം വയസ്സിൽ റൂമി മരണമടയുകയുണ്ടായി.
റൂമിയുടെ മുൻ തലമുറക്കാരായിരുന്ന സൂഫി ശ്രേഷ്ഠരായ സനായിയുടേയും, ഫരീദ് അത്താറിന്റേയും കൃതികൾ റൂമിയുടെ ശിഷ്യർ ഭക്തിപൂർവ്വം വായിക്കുകയും അതിൽ രമിക്കുകയും ചെയ്യുന്നുണ്ട്. ആ നിലവാരമുള്ള ഒരു കൃതി രചിക്കാൻ റൂമിയുടെ ശിഷ്യ പ്രധാനിയായ ഹുസാമുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരമാണത്രെ റൂമി മസ്നവിയുടെ രചനയിലേർപ്പെട്ടത്ത്.
"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്