"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
താഴ്ന്ന ജാതിക്കാരത്രയും തീണ്ടാപ്പാടകലെ നില്കേണ്ടവരായിരുന്നു. എന്നിരുന്നാലും വീട്ടുജോലിക്ക് നായന്മാരായിരുന്ന് നിയ്യോഗിക്കപ്പെട്ടിരുന്നത്. ഒരു നായരേയും നായർ സ്ത്രീയെയും താമസിപ്പിക്കാത്ത നമ്പൂതിരി ഇല്ലങ്ങൾ തന്നെ ഇല്ല എന്നും വാലിയക്കാർ എന്നത് നായന്മാരുടെ പര്യായമായുമായാണ് കരുതിപ്പോന്നത് <ref> കാണിപയ്യൂർ- എന്റെ സ്മരണകൾ ഏട് 22 എൻ. ബി. എസ്. </ref>
 
===മറ്റു ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങൾ ===
 
ബ്രാഹ്മണജനതകൾക്കാലെ ബാധകമായ, ധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാർക്ക് പ്രത്യേക ധർമ്മങ്ങൾ നിർദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യർ ആണ് നമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവർ പറഞ്ഞുവരുന്നത്. ഇത് ഘണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകർമ്മം പോലും ചെയ്യാൻ തയാറാവാതിരുന്നവരാണ് നമ്പൂതിരിമാർ എന്നും ശങ്കരാചാര്യർ ഇത്രയും വിചിത്രമായ ആചാരക്രമങ്ങൾ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തിൽ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നൽകാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവർ അതേ വർഗ്ഗസ്വാർത്ഥപ്രേരണയാൽ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണൻ തന്റെ വിമർശനാത്മകമായ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. <ref name="PKB"> പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറന്റ് ബുക്സ്. തൃശൂർ. ISBN 81-226-0468-4 </ref> ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്