"മിഷേൽ ടെമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ<ref>[http://www.aljazeera.com/news/2016/08/brazil-michel-temer-sworn-president-160831192923827.html]</ref>.യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ [[ദിൽമ റൂസഫ്]] ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു<ref>[http://www.bbc.com/news/world-latin-america-36070366]</ref>.എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.
==സ്വകാര്യജീവിതം==
[[സാവോ പോളോ|സാവോ പോളോയിലെ]] ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ<ref name="PRES">{{Cite web|url=http://www.presidencia.gov.br/vice-presidente.|title=Presidência da República Federativa do Brasil: Vice-Presidente: Biografia|language=pt}}</ref><ref>[http://brasil.elpais.com/brasil/2015/04/10/opinion/1428617634_077955.html O Cardeal Temer]</ref> ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.തുടർന്ന് രണ്ടുതവണ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലിചെയ്തു.പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.1987 മുതൽ ആറുതവണ നാഷണൽ കോൺഗ്രസ് ഓഫ് ബ്രസീലിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായി.മൂന്നുതവണ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിന്റെ ഇപ്പോഴത്തെ ഭരണഘടന നടപ്പാക്കിയ നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായിരുന്നു.ബ്രസീലിയൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെമർ,ദിൽമ റൂസസഫ്സർക്കാരിൽ വൈസ് പ്രസിഡന്റായി.ദിൽമാ റൂസഫ് ഇംപീച്ച്മെന്റ് വഴി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 2016 ആഗസ്റ്റ് 31-ന് പ്രസിഡന്റ് ആയി.കവി കൂടിയായ ടെമർ 'അനോണിമസ് ഇന്റിമസി' എന്ന കവിതാസമാഹാരവും ഭരണഘടനാ നിയമങ്ങളെക്കുറിച്ചുളള ഗ്രന്ഥവും രചിച്ചിട്ടുണ്ട്.32കാരിയായ മുൻ മിസ് സാവോ പോളോ മാർസെല്ലയാണ് ടെമറിന്റെ ജീവിതപങ്കാളി.
 
==അവലംബം==
"https://ml.wikipedia.org/wiki/മിഷേൽ_ടെമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്