"നിക്കോളാസ് കാർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 33:
1814ൽ ബിരുദം നേടിയ ശേഷം നിക്കോളാസ് കാർണോ ഫ്രഞ്ച് സൈന്യത്തിൽ എഞ്ചിനീയറായി സേവനം ആരംഭിച്ചു. ലാസേർ കാർണോ [[ നെപ്പോളിയൻ | നെപ്പോളിയന്റെ ]] മന്ത്രിസഭയിൽ അംഗമായിരിന്നു. നെപ്പോളിയന്റെ പതനത്തെ തുടർന്ന് ലാസേർ കാർണോയ്ക്ക് നാടുകടക്കേണ്ടിവന്നു. പിന്നീട് വന്ന ലൂയി XVIII ന്റെ സൈന്യത്തിലെ സേവനം നിക്കോളാസ് കാർണോയ്ക്ക് വിഷമതകൾ നിറഞ്ഞതായിരിന്നു.<br>
നിക്കോളാസ് കാർണോ ''തീയുടെ ചാലകശക്തിയെ പറ്റി'' എന്ന തന്റെ ഏക പുസ്തകത്തിന്റെ രചന ആരംഭിക്കുന്ന കാലത്ത് [[ആവിയന്ത്രം | ആവിയന്ത്രത്തിന്റെ ]] വ്യാവസായിക - സാമ്പത്തിക പ്രാധാന്യത്തിന് പ്രചാരം ലഭിച്ചിരിന്നൂവെങ്കിലും അതിനെക്കുറിച്ച് ശരിയായ ഒരു ശാസ്ത്രീയ പഠനം നടന്നിരുന്നില്ല. 1712 ൽ ന്യൂകോമെൻ ആവിയന്ത്രത്തിന്റെ ഘടന കണ്ടെത്തുകയും 50 വർഷം കഴിഞ്ഞ് [[ ജെയിംസ് വാട്ട് ]] ആവിയന്ത്രം വികസിപ്പിക്കുകയും ചെയ്തിരിന്നു. ഒന്നിലധികം ഘട്ടങ്ങൾ പ്രവർത്തിക്കുന്ന സങ്കീർണമായ യന്ത്രങ്ങളും കണ്ടെത്തിയിരിന്നു. കൂടാതെ ആന്തരദഹന യന്ത്രത്തിന്റെ ഒരു അപരിഷ്കൃത മാതൃകയും കണ്ടെത്തിയിരിയിന്നു.
ഈ ആന്തരദഹന യന്ത്രത്തിന്റെ പ്രവർത്തനത്തിലാണ് നിക്കോളാസ് കാർണോ കൂടുതൽ പഠനം നടത്തിയിട്ടുള്ളതും തന്റെ പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുള്ളതും. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ നിലനിന്നിരിന്നൂവെങ്കിലും ശാസ്ത്രീയമായ ഒരു സിദ്ധാന്തത്തിന്റെ അഭാവം ഉണ്ടായിരിന്നു. 1824 ൽ പോലും [[ ഊർജ്ജ സംരക്ഷണസം‌രക്ഷണ നിയമം ]] വികസിച്ചിരുന്നില്ല. ആ കാലത്ത് ഉണ്ടായിരുന്ന താപസിദ്ധാന്തം കലോറി സിദ്ധാന്തമായിരിന്നു.
കാർണോയുടെ കാലത്തെ എഞ്ചിനീയർമാർ യന്ത്രത്തിന്റെ ദക്ഷത (Efficiency) വർദ്ധിപ്പിക്കുന്നതിന് ഒരുപാട് ശ്രമങ്ങൾ നടത്തിയിരിന്നു. അന്നുള്ള ആവിയന്ത്രങ്ങളുടെ ദക്ഷത 5% മുതൽ 7% വരെ മാത്രമായിരിന്നു. അതായത് ഇന്ധനം കത്തുമ്പോൾ കിട്ടുന്ന താപത്തിന്റെ 93% മുതൽ 95% വരെ പാഴായിരിന്നു. ഈ നഷ്ടം എങ്ങിനെ കുറയ്ക്കാം എന്നാണ് കാർണോ ചിന്തിച്ചത്. പ്രവർത്തന പദാർത്ഥത്തിന്റെ താപനില ഉയർത്തിയാൽ ദക്ഷത കൂടും എന്ന് കാർണോ കണ്ടെത്തി.
ഏറെക്കാലം കാർണോയുടെ കണ്ടെത്തൽ അവഗണിക്കപ്പെട്ടു. കാർണോയുടെ മരണശേഷം കെൽവിൻ പ്രഭു ആണ് ആ കണ്ടെത്തലുകൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
"https://ml.wikipedia.org/wiki/നിക്കോളാസ്_കാർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്