"സച്ചിൻ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
==വിദ്യാഭ്യാസം==
അഗർത്തലയിലെ കുമാർ ബോർഡിംഗ് സ്കൂളിലായിരുന്നു എസ്.ഡി ബർമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം. രാജകുടുംബാംഗങ്ങൾക്കും വലിയ പണക്കാർക്കും മാത്രം പഠിക്കാൻ കഴിയുന്ന, ഹാരോ, ഈറ്റൺ ബോർഡിംഗ് സ്കൂളുകൾ പോലെയുള്ള, ബോർഡിംഗ് സ്കൂളായിരുന്നു അത്. എന്നാൽ അധ്യാപകർക്ക്കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ അമിതമായി ലാളിക്കുന്നതിലാണ് ശ്രദ്ധ എന്നു മനസ്സിലാക്കിയ എസ്.ഡി ബർമ്മന്റെ പിതാവ് രാജാ നബദ്വീപ്ചന്ദ്ര ദേവ് ബർമ്മൻ മകനെ അവിടെനിന്നും മാറ്റി കോമില്ലയിലെ യൂസുഫ് സ്കൂളിൽ ചേർത്തു. അതിനുശേഷം കോമില്ല ജില്ലാസ്കൂളിൽ അഞ്ചാംതരത്തിലും ചേർത്തു. 1920ൽ തന്റെ 14ാം വയസ്സിൽ സച്ചിൻ മെട്രിക്കുലേഷൻ പൂർത്തിയാക്കി. പില്കാലത്ത് കോമില്ല വിക്ടോറിയ ഗവൺമെന്റ് കോളജ് എന്നറിയപ്പെട്ട വിക്ടോറിയ കോളജിൽ നിന്നും 1922ൽ ബി.എ ബിരുദം നേടി. തുടർന്ന് കൽക്കത്ത യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് ചേരാൻവേണ്ടി കൽക്കത്തയിലേക്ക് മാറി. അച്ഛൻ തന്നെയായിരുന്നു സച്ചിന്റെ ആദ്യത്തെ സംഗീതഗുരു. പിന്നീട് 1925 മുതൽ1930വരെയുള്ള കാലഘട്ടതിൽ, സംഗീത‍ജ്ഞനായ കെ.സി ഡേയിൽനിന്നും ഔപചാരികമായി സംഗീതമഭ്യസിച്ചിട്ടുണ്ട്. 1932ൽ തന്നെക്കാൾ മൂന്നുവയസ്സുമാത്രം മുതിർന്ന ഭീഷ്മദേവ് ചതോപാദ്ധ്യായയുടെ കീഴിൽ പരിശീലിച്ചു. ഉസ്താദ് ബർദൽ ഖാനിൽനിന്നും സംഗീതമഭ്യസിച്ചിട്ടുണ്ട്. ബംഗാളിൽ മുഴുക്കെ അലഞ്ഞുതിരിഞ്ഞുനടന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ നാടോടിസംഗീതത്തെപ്പറ്റി മനസ്സിലാക്കി. ഉസ്താദ് അഷ്താബുദ്ദീൻ ഖാനിൽനിന്നും ബാംസുരി പഠിച്ചു. പ്രശസ്ത ബംഗാളി കവി നസ്രുൾ ഇസ്ലാമുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
 
1920കളുടെ അവസാനത്തോടെ എസ്.ഡി ബർമ്മൻ കൽക്കത്ത റേഡിയോ നിലയത്തിൽ ഗായകനായി പ്രവേശിച്ചു. ബംഗാളി നാടോടിഗാനങ്ങളെയും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെയും അടിസ്ഥാനമാക്കി ധാരളം ഗാനങ്ങൾ ചിട്ടപ്പെടുത്തി. അദ്ദേഹത്തിന്റെ നാടോടിത്തനിമയുള്ള ഈണങ്ങൾ വളരെപ്പെട്ടെന്നുതന്നെ ബംഗ്ലാദേശിലും ഇന്ത്യയിലും പിന്നീട് ഒട്ടനവധി വിദേശരാജ്യങ്ങളിലും പടർന്നു പിടിച്ചു. 1932ൽ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള തന്റെ ആദ്യത്തെ റെക്കോഡ് ബർമ്മൻ പുറത്തിറക്കി. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ബംഗാളിയിൽ 131 ഗാനങ്ങൾ അദ്ദേഹം പാടി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സച്ചിൻ_ദേവ്_ബർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്