"സച്ചിൻ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
എസ്. ഡി ബർമ്മൻ സംഗീതംപകർന്ന ഗാനങ്ങൾ പ്രധാനമായും പാടിയത് [[ലത മങ്കേഷ്കർ]], [[മുഹമ്മദ് റഫി]], [[ഗീതാ ദത്ത്|ഗീതാ ദത്ത്]], [[മന്നാഡേ]], [[കിഷോർ കുമാർ|കിഷോർ കുമാർ]], [[ഹേമന്ത് കുമാർ|ഹേമന്ത്കുമാർ]], [[ആശാ ഭോസ്‌ലേ]], [[ഷംഷാദ് ബീഗം]] എന്നിവരാണ്. [[മുകേഷ് (ഗായകൻ)|മുകേഷും]] [[തലത് മഹ്മൂദ്|തലത് മഹമൂദും]] ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിയിട്ടുണ്ട്. കൂടാതെ താൻ ചിട്ടപ്പെടുത്തിയ14 ഹിന്ദി സിനിമാഗാനങ്ങളും 13 ബംഗാളി സിനിമാഗാനങ്ങളും എസ്. ഡി ബർമ്മൻ തന്നെ പാടിയിട്ടുമുണ്ട്.
==വിദ്യാഭ്യാസം==
അഗർത്തലയിലെ കുമാർ ബോർഡിംഗ് സ്കൂളിലായിരുന്നു എസ്.ഡി ബർമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം. രാജകുടുംബാംഗങ്ങൾക്കും വലിയ പണക്കാർക്കും മാത്രം പഠിക്കാൻ കഴിയുന്ന, ഹാരോ, ഈറ്റൺ ബോർഡിംഗ് സ്കൂളുകൾ പോലെയുള്ള, ബോർഡിംഗ് സ്കൂളായിരുന്നു അത്. എന്നാൽ അധ്യാപകർക്ക്കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ അമിതമായി ലാളിക്കുന്നതിലാണ് ശ്രദ്ധ എന്നു മനസ്സിലാക്കിയ എസ്.ഡി ബർമ്മന്റെ പിതാവ് രാജാ നബദ്വീപ്ചന്ദ്ര ദേവ് ബർമ്മൻ മകനെ അവിടെനിന്നും മാറ്റി കോമില്ലയിലെ യൂസുഫ് സ്കൂളിൽ ചേർത്തു. അതിനുശേഷം കോമില്ല ജില്ലാസ്കൂളിൽ അഞ്ചാംതരത്തിലും ചേർത്തു. 1920ൽ തന്റെ 14ാം വയസ്സിൽ സച്ചിൻ മെട്രിക്കുലേഷൻ പൂർത്തിയാക്കി. പില്കാലത്ത് കോമില്ല വിക്ടോറിയ ഗവൺമെന്റ് കോളജ് എന്നറിയപ്പെട്ട വിക്ടോറിയ കോളജിൽ നിന്നും 1922ൽ ബി.എ ബിരുദം നേടി. തുടർന്ന് കൽക്കത്ത യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് ചേരാൻവേണ്ടി കൽക്കത്തയിലേക്ക് മാറി. 1925 മുതൽ1930വരെയുള്ള കാലഘട്ടതിൽ, സംഗീത‍ജ്ഞനായ കെ.സി ഡേയിൽനിന്നുമാണ് എസ്.ഡി ബർമൻ ഔപചാരികമായി സംഗീതമഭ്യസിക്കുന്നത്. 1932ൽ തന്നെക്കാൾ മൂന്നുവയസ്സുമാത്രം മുതിർന്ന ഭീഷ്മദേവ് ചതോപാദ്ധ്യായയുടെ കീഴിൽ പരിശീലിച്ചു.
 
[[വർഗ്ഗം:1906-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സച്ചിൻ_ദേവ്_ബർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്