"സച്ചിൻ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
പ്രശസ്ത ഇന്ത്യൻ സംഗീതസംവിധായകനാണ് '''സച്ചിൻ ദേവ് ബർമ്മൻ''' (ഒക്ടോബർ 1 1906 - ഒക്ടോബർ 31 1975). ത്രിപുര രാജകുടുംബാംഗമായ ഇദ്ദേഹം 1931ൽ ബംഗാളി സിനിമകളിലൂടെയാണ്തന്റെ സംഗീതജീവിതം തുടങ്ങുന്നത്. തുടർന്ന് ഹിന്ദി സിനിമയ്ക്കുവേണ്ടി സംഗീതസംവിധാനം തുടങ്ങുകയും ബോളിവുഡിലെ എണ്ണംപറഞ്ഞ സംഗീതസംവിധായകരിലൊരാളായിത്തീരുകയും ചെയ്തു. ഹിന്ദിയിലും ബംഗാളിയിലുമായി നൂറിലേറെ സിനിമകൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. മാത്രമല്ല ബംഗാളിയിൽ ധാരാളം അർദ്ധശാസ്ത്രീയഗാനങ്ങളും നാടോടിഗാനങ്ങളും പാടുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുുത്രനായ [[രാഹുൽ ദേവ് ബർമ്മൻ|രാഹുൽദേവ് ബർമ്മൻ]] പ്രശസ്തനായ ഹിന്ദി സിനിമാസംഗീതസംവിധായകനാണ്.
 
എസ്. ഡി ബർമ്മൻ സംഗീതംപകർന്ന ഗാനങ്ങൾ പ്രധാനമായും പാടിയത് [[ലത മങ്കേഷ്കർ]], [[മുഹമ്മദ് റഫി]], [[ഗീതാ ദത്ത്|ഗീതാ ദത്ത്]], [[മന്നാഡേ]], [[കിഷോർ കുമാർ|കിഷോർ കുമാർ]], [[ഹേമന്ത് കുമാർ|ഹേമന്ത്കുമാർ]], [[ആശാ ഭോസ്‌ലേ]], [[ഷംഷാദ് ബീഗം]] എന്നിവരാണ്. [[മുകേഷ് (ഗായകൻ)|മുകേഷും]] [[തലത് മഹ്മൂദ്|തലത് മഹമൂദും]] ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിയിട്ടുണ്ട്. കൂടാതെ താൻ ചിട്ടപ്പെടുത്തിയ14 ഹിന്ദി സിനിമാഗാനങ്ങളും 13 ബംഗാളി സിനിമാഗാനങ്ങളും എസ്. ഡി ബർമ്മൻ തന്നെ പാടിയിട്ടുമുണ്ട്.
 
[[വർഗ്ഗം:1906-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സച്ചിൻ_ദേവ്_ബർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്