"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
==പ്രത്യേകതകൾ==
 
പ്രധാനമായും കേരളത്തിലെ ക്ഷത്രിയ നായർ, ക്ഷത്രിയ ജാതിമാത്രർ അന്തരാള ജാതി[അമ്പലവാസി] സ്ത്രീകൾ ആയിരുന്നു സംബന്ധം എന്നത് ഒരു ആചാരം ആയി കണ്ടു അനുഷ്ടിച്ചത് . മറ്റുള സമുദായങ്ങളിൽ അധികവും സവർണ്ണരായി പരിഗണിക്കാത്തതിനാൽ നമ്പൂതിരി ജനതയ്ക്ക് സംബന്ധ ബന്ധങ്ങൾ പുലർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നുള്ളതാവം അതിന് കാരണം .നായർ ഉപജാതികളിൽ ശൂദ്രരായി പരിഗണിച്ചിരുന്ന ഒട്ടേറെ വിഭാഗങ്ങളിലും നമ്പൂതിരി സംബന്ധമില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.
 
#വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത ബന്ധം. ബന്ധം നിലനിൽക്കുന്ന കാലത്ത് പോലും ചിലവിന് കൊടുക്കേണ്ടതില്ല. മിക്കവാറും വധുവിന്റെ എല്ലാ ഉത്തരവാദവും അവളുടെ കുടുംബം വഹിക്കും.പ്രത്യല്പാദനപ്രക്രിയക്കായി മാത്രം സമൂഹം അംഗീകരിക്കുന്ന നിലയിൽ ഒരു ബന്ധം പുലർത്തിപോരുന്നു എന്നു മാത്രം. ശാരീകആവശ്യങ്ങൾ നടക്കുന്നതിനായി കാരണവൻമാരുടെ സമ്മതത്തോടെ ഒരാളെ തിരഞ്ഞെടുക്കുന്നു എന്നും ചില സന്പുദർഭങ്ങളിൽ തോന്നാം.കാരണം ഭാര്യാഭർത്തക്കൻമാരിൽ വൈകാരികബന്ധങ്ങൾ ഇല്ലാതെ ശാരീരിക ബന്ധങ്ങളും സന്താനോല്പാദനവും മാത്രമാവുന്ന അവസ്ഥകളും വന്നു പെട്ടിരുന്നു.സമ്പത്തുള്ള പ്രഭുകുടുംബങ്ങളും രാജകുടുംബങ്ങളും മറ്റും ബ്രാഹ്മണരെ അവരുട ചിലവുകൾ മുഴുവൻ നടത്തിക്കൊടുത്ത് പെൺകുട്ടികളുടെ ഭർത്താവാക്കി തറവാട്ടിലൊ തറവാട്ടുസ്വത്തായ മറ്റേതെങ്കിലും കെട്ടിടങ്ങളിലോ സ്ഥിരമായി താമസിപ്പിക്കുന്ന സംബന്ധത്തിന്റെ തന്നെ വകഭേദമായ കൂട്ടിരുപ്പ് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു.നമ്പൂരിയെ ദത്തെടുത്ത് പോറ്റുന്ന അവസ്ഥയായിരുന്നു ഫലത്തിൽ. അതിൽ പിറക്കുന്ന സന്തതികളെ സ്ത്രീയുടെ കുടുംബം പോറ്റുന്നു,കാരണം മരുമക്കത്തായ സവർണ്ണകുടുംബങ്ങളിൽ മാത്രമേ ബ്രാഹ്മണർ അനുലോമവിവാഹം ചെയ്തിരുന്നുള്ളു.വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ പലപ്പോഴും ഉണ്ടായിരുന്നുള്ളൂ.വിളക്കുവെച്ച് പറയോ നാഴിയോ നിറച്ച്,കാരണവൻമാരുടെ അനുവാദത്തോട് പൊടക എന്നു പറയുന്ന ഒരു പുടവ വരൻ വധുവിന് നല്കുകയും വധു വരനെയും വസ്ത്രത്തെയും തൊഴുത് പുടവവാങ്ങി വലതുവശത്തു നിന്നും ഇടതു ഭാഗത്തേക്ക് വന്നാൽ കുടുംബാംഗങ്ങൾ അരിയുംപൂവും എറിയുന്നു.പാലും പഴവും നല്കുന്നു.പിന്നീട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്