"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
 
പ്രോട്ടീന്‍ തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി കണ്ടുപിടിച്ച ഘടന തന്നെയാണ്‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌. കൊളാജെന കുറിച്ച്‌ ശാസ്‌ത്രജ്ഞനായ ഗോപിനാഥം കര്‍ത്തായുമായി നടത്തിയ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍ 1954 ആഗസ്‌ത്‌ 7 ന്‌ നേച്ചര്‍ വാരികയില്‍ കോളാജന്റെ ട്രിപ്പിള്‍ ഹെലിക്‌സ്‌ (മുപ്പിരിയന്‍ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രോട്ടീനെ കുറിച്ചുള്ള തുടര്‍ പഠനങ്ങള്‍ക്ക്‌ ഇത്‌ നിര്‍ണായക വഴിത്തിരിവായി.ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എന്‍. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തില്‍ തന്നെയായിരുന്നു നടത്തിയത്‌. ചിക്കാഗോ സര്‍വകലാശാലയിലടക്കം പല വിദേശ സര്‍വകലാശാലകളിലും പ്രഭാഷണങ്ങള്‍ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രനേട്ടങ്ങള്‍ അങ്ങനെ ലോകശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു. 1963 ല്‍ ശ്രീ.വി.ശശിശേഖരനുമായി ചേര്‍ന്ന്‌ ജേര്‍ണല്‍ ഓഫ്‌ മോളിക്കുലാര്‍ ബയോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പോളിപെപ്‌റ്റൈഡ്‌ ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള സങ്കേതം ജി.എന്‍.രാമചന്ദ്രന്‍ വിശദീകരിച്ചു. ഇന്ന്‌ ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്‌, മോളിക്കുലാര്‍ ബയോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്‌ രംഗത്ത വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും പ്രോട്ടിന്റെ തന്മാത്രാ മാതൃക ശരിയാണോ എന്നുറപ്പു വരുത്തുവാന്‍ 'രാമചന്ദ്രന്‍സ്‌ പ്ലോട്ട്‌' ഉപയോഗിക്കുന്നു.. 1971 ല്‍ ജി.എന്‍.രാമചന്ദ്രന്‍ ശ്രീ.എ.വി.ലക്ഷ്‌മിനാരായണയുമായി ചേര്‍ന്ന്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ത്രിമാനചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. കണ്‍വൊലൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തുന്ന ത്രിമാന ചിത്രീകരണം ടോമോഗ്രാഫിക്‌ രീതിക്ക്‌ വിത്തുപാകി. പിന്നീട്‌ വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ്‌സ്‌കാന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്‌ സഹായിച്ചു.1950 മുതല്‍ 1957 വരെ കറന്റ്‌ സയന്‍സ്‌ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എന്‍.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം, വാട്ടുമ്മാള്‍ സ്‌മാരക പുരസ്‌കാരം. 1977 ല്‍ റോയല്‍ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാര്‍ക്കിന്‍സണ്‍സ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളര്‍ത്തി. 2001 ഏപ്രില്‍ മാസം 7-ാം തീയതി ജി. എന്‍. രാമചന്ദ്രന്‍ അന്തരിച്ചു.
"https://ml.wikipedia.org/wiki/ജി.എൻ._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്