"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
 
ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആര്‍. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബര്‍ എട്ടിന്‌ കൊച്ചിയില്‍ ജനിച്ചു. 1939 ല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയേറ്റ്‌ പാസായശേഷം തിരുച്ചിറപ്പള്ളിയിലെ സെന്‍റ്‌ജോസഫ്‌ കോളേജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. 1942 ല്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേര്‍ന്നെങ്കിലും സര്‍ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളായി മാറാന്‍ രാമചന്ദ്രന്‌ കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടര്‍ന്ന്‌ സി.വി.രാമന്റെ കീഴില്‍ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി. 1947 മുതല്‍ 1949 വരെ ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ കാവന്‍ഡിഷ്‌ ലബോറട്ടറിയില്‍ തുടര്‍പഠനത്തിന്‌ സ്‌കോളര്‍ഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു.
 
==ഗവേഷണം==
 
കാവന്‍ഡിഷ്‌ ലബോറട്ടറിയിലെ തുടര്‍പഠനത്തിനു രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജില്‍ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ലിനസ്‌ പോളിങ്ങുമായി സൗഹൃദത്തിലായത്‌ പിന്നീടുള്ള പഠനഗവേഷണങ്ങള്‍ക്ക്‌ സഹായകമായി. എക്‌സ്‌റേയുടെ പ്രതിഫലനം മൂലം ഖരപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.
"https://ml.wikipedia.org/wiki/ജി.എൻ._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്