"മേഘനാഥ് സാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ജ്യോതിര്‍ഭൗതികത്തില്‍ (Astrophysics) ശാസ്ത്രലോകത്തിന്‌ നിസ്‌തുലമായ ...
 
No edit summary
വരി 1:
ജ്യോതിര്‍ഭൗതികത്തില്‍ (Astrophysics) ശാസ്ത്രലോകത്തിന്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു '''മേഘനാഥ്‌ സാഹ'''.
'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ശാസ്‌ത്രലോകത്തിന്‌ സാഹയുടെ സംഭവനയായി എക്കാലവും സ്‌മരിക്കപ്പെടും. ഒരു പദാര്‍ത്ഥം വളരെ ഉയര്‍ന്ന താപനിലയിലേക്കെത്തുമ്പോള്‍, ഇതിന്റെ ഇലക്‌ട്രോണുകള്‍ക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. ഇങ്ങനെയുള്ള പ്രവര്‍ത്തനത്തിനെയാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നല്‍കി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വര്‍ണരാജി അപഗ്രഥിച്ചാല്‍ അതിന്‌റെ താപനില അറിയാല്‍ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി.


ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തില്‍ 1893 ഒക്ടോബര്‍ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുര്‍ബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടില്‍ നിന്നും എഴുമൈല്‍ അകലെയുള്ള മിഡില്‍ സ്‌കൂളില്‍ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡില്‍ സ്‌കൂള്‍ പരീക്ഷയില്‍ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളര്‍ഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളില്‍ ചേരുന്നത്‌. 1905 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ബംഗാള്‍ വിഭജനത്തിനെതിരെ ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികള്‍ക്കൊപ്പം ഗവര്‍ണറിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന്‌ സ്‌കോളര്‍ഷിപ്പും സ്‌കൂള്‍ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്ന്‌ പഠിച്ചു.
"https://ml.wikipedia.org/wiki/മേഘനാഥ്_സാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്