"ചാൾസ് അഗസ്റ്റീൻ കൂളോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 14:
}}
 
ഫ്രഞ്ച് ഭൗതീക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം 1736ൽ ഫ്രാൻസിലെ അംഗൗളിം എന്ന സ്ഥലത്ത് ജനിച്ചു. വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ [[കൂളോം നിയമം]] കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുത ചാർജിന്റെ അടിസ്ഥാന ഏകകം കൂളോം '''(C)''' അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റ പേരിൽ നിന്നാണ്.
== ജീവചരിത്രം ==
ഹെൻറി കൂളോമിന്റെയും കാതറിൻ ബയേറ്റിന്റെയും മകനായി 1736 ൽ ഫ്രാൻസിൽ ജനിച്ചു. പാരീസിലാണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയായത്. തത്വശാസ്ത്രവും ഭാഷയും സാഹിത്യവും പഠിച്ചു. പിന്നീട് ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം എന്നിവയിൽ മികച്ച വിദ്യാഭ്യാസം ലഭിച്ചു. 1761 ൽ ബിരുദം നേടി. പിന്നീടുള്ള ഇരുപത് വർഷം എഞ്ചിനീയറിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. [[വെസ്റ്റ് ഇന്റീസ് |വെസ്റ്റ് ഇന്റീസിൽ]] ഒരു മിലിറ്ററി എഞ്ചിനീയറായും കുറേ കാലം പ്രവർത്തിച്ചു.
1776 ൽ പാരീസിലേക്ക് മടങ്ങിയെത്തി. അവിടെ [[ഫ്രഞ്ച് വിപ്ലവം ]] നടക്കുന്ന കാലമായിരിന്നതിനാൽ ബ്ലോയ്സ് എന്ന വിദൂര സ്ഥലത്തേക്ക് താമസം മാറ്റി.
1777-ലാണ് കൂളോം തന്റെ ആദ്യത്തെ കണ്ടുപിടിത്തം നടത്തുന്നത്. അത് ഒരു പിരിത്തുലാസ് ആയിരിന്നു. നേരിയ കമ്പിയുടെ ഒരറ്റം [[ബലം]] പ്രയോഗിച്ച് പിരിച്ച് പിരി അളന്ന് ബലം കണക്കുകൂട്ടാൻ സാധിക്കുന്ന ഒരു ഉപകരണമായിരിന്നു അത്. പിന്നീടാണ് പ്രസിദ്ധമായ [[കൂളോം നിയമം]] എന്നറിയപ്പെട്ട സിദ്ധാന്തം ആവിഷ്കരിക്കുന്നത്. വൈദ്യുതപരമായി [[ചാർജ്ജ്|ചാർജ്ജുള്ള]] രണ്ട് വസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് വിശദീകരണം നൽകുന്ന ഭൗതിക ശാസ്ത്രത്തിലെ നിയമമാണ് ''' കൂളോം നിയമം'''. [[വിദ്യുത്കാന്തികത|വിദ്യുത്കാന്തികതാ]] പ്രതിഭാസത്തിന്റെ വളർച്ചക്ക് കാരണമായ ഈ നിയമം ആദ്യമായി പ്രകാശനം ചെയ്തത് 1783-ലാണ്.
"https://ml.wikipedia.org/wiki/ചാൾസ്_അഗസ്റ്റീൻ_കൂളോം" എന്ന താളിൽനിന്ന് ശേഖരിച്ചത്