"ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 21:
[[File:Doppler's Birth House.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലറുടെ ജന്മഗൃഹം. <ref>http://www.visit-salzburg.net/sights/christiandoppler.htm</ref>]]
[[File:Christan Doppler österreichischer Physiker.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലർ]]
ഒരു വർഷം കഴിഞ്ഞ്, 1842 ൽ ഡോപ്ലർ തന്റെ മുപ്പത്തിയെട്ടാം വയസിൽ റോയൽ ബൊഹീമിയൻ സൊസൈറ്റി ഓഫ് സയൻസിൽ ഒരു പ്രഭാഷണം നടത്തി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ, [[ദ്വന്ദ്വനക്ഷത്രം | ദ്വന്ദ്വനക്ഷത്രത്തിന്റെ ]] വർണ്ണരാജിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു ([[Über das farbige Licht der Doppelsterne und einiger anderer Gestirne des Himmels]]). [[ഡോപ്ലർ പ്രഭാവം ]] എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രസിദ്ധമായ സിദ്ധാന്തം അവതരിപ്പിച്ചത് ഈ പുസ്തകത്തിലാണ്. ഈ സിദ്ധാന്തത്തിന്റെ സഹായത്തോടെ ഡോപ്ലർ ദ്വന്ദ്വനക്ഷത്രത്തിന്റെ വർണ്ണരാജി വിശദീകരിക്കാൻ ശ്രമിച്ചു. പ്രേഗ് പോളിടെക്കനിക്കിൽ പ്രൊഫസറായി ജോലി നോക്കുന്നതിനിടയിൽ ഗണിതശാസ്ത്രത്തിലും ഭൗതീകശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമായി അമ്പതിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.
1847 മുതൽ 1849 വരെ ഇന്നത്തെ സ്ലോവാക്കിയയിലുള്ള അക്കാഡമി ഓഫ് മൈൻസ് ആന്റ് ഫോറസ്റ്റിൽ ഗണിതശാസ്ത്രത്തിന്റേയും ഭൗതീകശാസ്ത്രത്തിന്റേയും പ്രൊഫസറായി സേവനമനുഷ്ടിച്ചു. 1849 ൽ ഡോപ്ലർ [[വിയന്ന | വിയന്നയിലേക്ക് ]] താമസം മാറി. 1950ൽ യൂണിവേസിറ്റി ഓഫ് വിയന്നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്പിരിമെന്റെൽ ഫിസിക്സിന്റെ തലവനായി നിയമിതനായി. 1853 മാർച്ച് 17 ന് വിയന്നയിൽ വച്ച് ശ്വാസകോശസമ്പന്ധമായ അസുഖത്തെതുടർന്ന് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ അന്തരിച്ചു.
"https://ml.wikipedia.org/wiki/ക്രിസ്റ്റ്യൻ_യൊഹാൻ_ഡോപ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്