"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 86:
[[File:House Boat DSW.jpg|thumb|പുന്നമടക്കായലിലെ ഒരു വഞ്ചിവീട്]]
 
മധ്യ [[കേരളം|കേരളത്തിലെ]] ഒരു നഗരം. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയുടെ]] ആസ്ഥാനനഗരമാണ് ഇത് . [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണത്തിന്റെ]] നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ''ആലപ്പി'' എന്ന പേരിലായിരുന്നു. കിഴക്കിന്റെ [[വെനീസ്]] എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. <ref> [http://alappuzha.nic.in ആലപ്പുഴയെക്കുറിച്ചുള്ള ആംഗലേയ വെബ്‍സൈറ്റ്] </ref> മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് [[ബുദ്ധമതം]] ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നു.{{fact}} 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു<ref>http://timesofindia.indiatimes.com/india/Alappuzha-Panaji-and-Mysuru-cleanest-cities-in-India-CSE-survey/articleshow/53160264.cms</ref>.
 
== പേരിനുപിന്നിൽ ==
വരി 94:
== ചരിത്രം ==
{{Cleanup-rewrite|ആലപ്പുഴ നഗരത്തിന്റെ ചരിത്രമാണ് ഇവിടെ ഉൾപ്പെടുത്തേണ്ടത്. ആലപ്പുഴ ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെട്ടവ [[ആലപ്പുഴ ജില്ല|ഇങ്ങോട്ട്]] മാറ്റുക.|2= section}}
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം [[കുട്ടനാട്|കുട്ടനാട്ടിൽ]] നിന്നായിരുന്നു എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു<ref>"Kuttanad [http://www.alappuzha.com/kuttanad.htm]"</ref>. ചേരന്മാർ കുടവർ കുട്ടുവർ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയൻ ചേരലൻ ആയിരുന്നു.
എ,ഡി. 80ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ [[കൊടുങ്ങല്ലൂർ]] നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.
 
വരി 111:
 
== ഭൂമിശാസ്ത്രം ==
കോട്ടയമ്കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. {{Ref|Names}} ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു.
 
[[പ്രമാണം:AlleppeyPaddyfields.JPG|thumb|നെൽവയലുകൾ]]
 
[[ചുണ്ടൻ വളളം|ചുണ്ടൻ വള്ളങ്ങൾക്ക്‌]] പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന [[നെഹ്രു ട്രോഫി വള്ളംകളി]] പ്രസിദ്ധമാണ്. <ref> http://www.nehrutrophyboatrace.com </ref><ref>"Nehru trophy boat race.[http://nehrutrophy.nic.in/new/home.html]"</ref> [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരങ്ങൾ]] നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു<ref>{{cite web|url=https://www.cpimkerala.org/eng/struggles-72.php?n=1|title=Struggles|publisher=}}</ref> .
 
[[തിരുവിതാംകൂർ]] [[ദിവാൻ|ദിവാനായിരുന്ന]] [[രാജാ കേശവദാസ്]] അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.
വരി 123:
== ആലപ്പുഴയിലെ ടൂറിസം ==
[[File:Alleppey canal.jpg|300px|right|thumb|വാണിജ്യകനാലിനോട് ചേർന്നുള്ള നടപ്പാത]]
കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്<ref>"tourismin India [http://www.mapsofindia.com/maps/india/tourist-centers.htm]"</ref>. സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്