"കുമാർ സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് '''കുമാർസാനു''' എന്ന കേദാർനാഥ് ഭട്ടാചാര്യ. (ജനനം 23 സപ്തംബർ 1957). ഹിന്ദി സിനിമകളിലാണ് കൂടുതലും പാടിയിട്ടുള്ളത്. 1990കൾ തൊട്ട്  2000ന്റെ തുടക്കം വരെയാണ് ഇദ്ദേഹത്തിന്റെ പ്രധാനഗാനങ്ങളെല്ലാം പുറത്തുവന്നത്. 1993ൽ, ഒരുദിവസം 28ഗാനങ്ങൾ റെക്കോഡ്ചെയ്ത് [[ഗിന്നസ് പുസ്തകം|ഗിന്നസ്റെക്കോഡ്]] കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലംഫെയർ അവാർഡ് നേടുകയുണ്ടായി. ചലച്ചിത്രഗാനരംഗത്തെ സംഭാവനകൾക്ക്, 2009ൽ, ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ [[പത്മശ്രീ പുരസ്കാരം]] നല്കി  ഇന്ത്യാഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചു.<ref name="Sanu">{{Cite web|url=http://www.bollywoodlife.com/news-gossip/kumar-sanu-happy-birthday/|title=Kumar Sanu, happy birthday|last=Khole|first=Purva|date=23 September 2013|website=Bollywoodlife.com|access-date=13 November 2013}}</ref><ref name="Sing">{{Cite web|url=http://www.deccanchronicle.com/130829/entertainment-mollywood/article/kumar-sanu-%E2%80%98love-sing-more%E2%80%99|title=Kumar Sanu: Love to sing more|last=Soman|first=Deepa|date=29 August 2013|website=[[Deccan Chronicle]]|access-date=13 November 2013}}</ref>
== ആദ്യാകാല ജീവിതം ==
കുമാർസാനുവിന്റെ പിതാവ് പശുപതി ഭട്ടാചാര്യ ഒരു വായ്പാട്ട് കാരനും കമ്പോസറുമായിരുന്നു. പിതാവിനും മൂത്തസഹോദരിക്കുമൊപ്പം കൽക്കത്തയിലെ വിശ്വനാഥ് പാർക്കിനുസമീപമുള്ള സിന്തീ പ്രദേശത്തായിരുന്നു കുമാർസാനുവിന്റെ ആദ്യനാളുകൾ. സാനുവിന്റെ പിതാവ് പ്രശസ്തനായ ഗായകനായിരുന്നു. അദ്ദേഹം തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്.കൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ബിരുദം കൈക്കലാക്കിയതിനുശേഷമാണ്, 1979ൽ, കുമാർസാനു കൽക്കത്തയിലെ വിവിധ സ്റ്റേജ് ഷോകളിലും റസ്റ്റോറന്റുകളിലും സംഗീതപരിപാടി അവതരിപ്പിച്ചുതുടങ്ങിയത്. പ്രശസ്ത പിന്നണിഗായകൻ കിഷോർകുമാറിന്റെ ആലാപനശൈലിയെയാണ് കുമാർസാനു മാതൃകയാക്കിയത്.<ref name="Times">{{cite web|title=Day tripper: Kumar Sanu goes global |url=http://downloads.movies.indiatimes.com/site/july2001/tunen1.html |accessdate=5 March 2016 |date=July 2001 |work=Filmfare |deadurl=yes |archiveurl=https://web.archive.org/web/20040830051537/http://downloads.movies.indiatimes.com/site/july2001/tunen1.html |archivedate=30 August 2004 }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കുമാർ_സാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്