"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| website =
}}
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു '''സ്വദേശാഭിമാനി''' എന്നറിയപ്പെട്ടിരുന്ന '''കെ. രാമകൃഷ്ണപിള്ള''' (1878 മേയ് 25 - 1916 മാർച്ച് 28). കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന [[സ്വദേശാഭിമാനി (പത്രം)|പത്രത്തിന്റെ]] പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
 
== ജീവിത രേഖ ==
== ബാല്യം ==
[[File:Swadeshabhimani Ramakrishna Pillai 001.jpeg|left|thumb|'സ്വദേശാഭിമാനി'യുടെ കൈപ്പട]]
[[1878]] [[മെയ് 25]]-ന്‌ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ ജില്ല]]<nowiki/>യിലെ [[നെയ്യാറ്റിൻകര|നെയ്യാറ്റിൻ‌കരയിൽ]] രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. [[1887]] മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ തുടർപഠനം നടത്തി.
== പത്രാധിപ രംഗത്തേക്ക് ==
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ''കേരള ദർപ്പണം'', ''കേരള പഞ്ചിക'', ''മലയാളി'',''കേരളൻ'' എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ [[വക്കം അബ്ദുൽ ഖാദർ മൗലവി|വക്കം അബ്ദുൾ ഖാദർ മൗലവി]] ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു<ref>{{cite news
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2400798" എന്ന താളിൽനിന്ന് ശേഖരിച്ചത്