"ജുന്യൂ, അലാസ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ജുന്യൂ (Juneau), അലാസ്ക''' ജുന്യൂ നഗരവും ബറോയും (സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:25, 26 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജുന്യൂ (Juneau), അലാസ്ക

ജുന്യൂ നഗരവും ബറോയും (സ്വയം ഭരണാധികാരമുള്ള നഗരം) അലാസ്കയുടെ തലസ്ഥാനം ആകുന്നു. വിസ്തീർണ്ണമനുസരിച്ച് ഇത് അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണ്. 1906 മുതല് ജുന്യു അലാസ്കയുടെ തലസ്ഥാനമായി നിലകൊള്ളുന്നു. 1970 ജൂലൈ 1 ന് ജുന്യു നഗരവും ഡൌഗ്ലാസ് നഗരവും ചുറ്റുപാടുമുള്ള ഗ്രെയ്റ്റർ ജുന്യു ബറോയുടെ ഭാഗങ്ങളും സംയോജിപ്പിച്ച് ഇപ്പോഴത്തെ ജുന്യു മുനിസിപ്പാലിറ്റി രൂപീകൃതമായി. നഗരവും ബറോയും ഉൾപ്പെടെയുള്ള ജനസംഖ്യ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2014 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 31,275 ആയി തിട്ടപ്പടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ആങ്കറേജ് കഴിഞ്ഞാൽ അലാസ്കാ സ്റ്റേറ്റിലെ ജനസാന്ദ്രത കൂടിയ രണ്ടാമത്തെ നഗരം ജുന്യൂ ആണ്. സ്വർണ്ണ പര്യവേക്ഷകനായ Joe Juneau യുടെ സ്മരണയ്കായിട്ടാണ് നഗരത്തിന് ഈ പേരു നല്കിയത്. അതിനു മുമ്പ് നഗരം റോക്ക്വെൽ, പിന്നീട് ഹാരിസ്ബർഗ്ഗ് (Joe Juneau യുടെ സഹ പര്യവേക്ഷകനായ റച്ചാർഡ് ഹാരിസ്) എന്നൊക്കെയും നഗരം അറിയപ്പെട്ടു. നഗരത്തിനു തെക്കുഭാഗത്തുകൂടി ടാക്കു  (Taku) നദി ഒഴുകുന്നു. പർവ്വതമുകളിൽ നിന്നും ഇടയ്ക്കിടെ താഴേയ്ക്കു വീശുന്ന തണുത്ത ടാക്ക് (t'aakh wind) കാറ്റിൽ നിന്നാണ് നദിയ്ക്ക് ടാക്കു എന്ന പേരു വന്നത്.

"https://ml.wikipedia.org/w/index.php?title=ജുന്യൂ,_അലാസ്ക&oldid=2400391" എന്ന താളിൽനിന്ന് ശേഖരിച്ചത്