"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] പടിഞ്ഞാറു ഭാഗത്ത് [[ജിദ്ദ]] നഗരത്തിൽ നിന്നും ഏകദേശം 400 [[കിലോമീറ്റർ]] അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് '''മദീന''' ({{IPAc-en|m|ɛ|ˈ|d|iː|n|ə}}; {{lang-ar|اَلْمَدِينَة اَلْمَنَوَّرَة}}, ''{{transl|ar|DIN|al-Madīnah al-Munawwarah}}'', {{lang|ar|اَلْمَدِينَة}} ''{{transl|ar|DIN|al-Madīnah}}''). [[ഇസ്‌ലാം|ഇസ്‌ലാമികചരിത്രത്തിൽ]] [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ഭരണകൂടത്തിന്റെ [[തലസ്ഥാനം|തലസ്ഥാനവും]] മക്ക കഴിഞ്ഞാൽ [[മുസ്‌ലിം|മുസ്‌ലിംകളുടെ]] പരിശുദ്ധമായ നാടുമാണ് മദീന. [[ഇസ്‌ലാം|ഇസ്‌ലാമിക]] ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം. മുഹമ്മദ്‌ നബി [[മക്ക|മക്കയിൽ]] നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയതിനു ശേഷമാണ് പ്രവാചക ജീവിതത്തിലെയും ഇസ്‌ലാമിലെയും നിർണായക സംഭവങ്ങൾ നടന്നത്. [[മുഹമ്മദ്|മുഹമ്മദ്‌ നബി]] തന്റെ നിവാസത്തിനു തിരഞ്ഞെടുത്ത [[പട്ടണം]], ഇസ്ലാമിന്റെ വളർച്ചക്കും ഉയർച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം, ലോകത്തെ ഒന്നാമത്തെ [[ഇസ്‌ലാം|ഇസ്‌ലാമിക]] രാഷ്ട്രം, [[ശരീഅത്ത്‌]] നിയമങ്ങൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കപ്പെട്ട പ്രദേശം, [[ഖലീഫ|ഖലീഫമാരായ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ]], [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ]] തുടങ്ങിയവരുടെയും [[ഖിലാഫത്|ഖിലാഫത്തിന്റെ]] ആസ്ഥാനം, ഇസ്ലാമിക ജീവിതക്രമം സമ്പൂർണ രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കപ്പെട്ട ഭൂപ്രദേശം തുടങ്ങി നിരവധി സവിശേഷതകളുള്ള പ്രദേശമാണ് മദീന<ref name= >{{cite web | url = http://www.amana-md.gov.sa/sites/en/AboutAlmadinah/HistoricalGlance/Pages/Home.aspx | title = മദീന ചരിത്രം | accessdate = | publisher = മദീന നഗരസഭ}}</ref>. [[ജന്നത്തുൽ ബഖീ]], [[മസ്ജിദ് ഖുബാ]], [[മസ്ജിദ് ഖിബ്‌ലതൈൻ]], [[ഉഹ്‌ദ് യുദ്ധം|ഉഹ്‌ദ്]], ഖന്തക്ക്‌ തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും ഇവിടെയാണ്‌<ref name= >{{cite web | url = http://www.amana-md.gov.sa/sites/en/AboutAlmadinah/ReligiousTourism/Pages/Home.aspx | title = മദീനയിലെ ചരിത്ര പ്രധാന കേന്ദ്രങ്ങൾ | accessdate = | publisher = മദീന നഗരസഭ}}</ref>. ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രമെന്നതിലുപരി സാംസ്കാരികവും ചരിത്രപരവും സാമൂഹികപരവുമായി മദീന നഗരത്തിനു വൻ പ്രാധാന്യവുമുണ്ട്. ആത്മീയത, വിശ്വാസം, വിജ്ഞാനം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമായ മദീനയെ ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്<ref name= >{{cite web | url = http://www.arabnews.com/saudi-arabia/madinah-remains-eternal-capital-islamic-culture | title = മദീന ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനം | accessdate = | publisher = അറബ് ന്യൂസ്‌}}</ref>.
 
[[മക്ക|മക്കയിൽ]] നിന്ന് ഏകദേശം 400 [[കിലോമീറ്റർ|കിലോമീറ്ററും]] [[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] തലസ്ഥാനമായ [[റിയാദ്|റിയാദിൽ]] നിന്നും 900 കിലോമീറ്ററും അകലെയാണ് ഈ [[നഗരം]]. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ഭരണ കാലത്ത് [[ദമാസ്കസ്]], [[ഇസ്താംബുൾ]] എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചരിത്ര പ്രാധാന്യമുള്ള [[ഹിജാസ് റെയിൽവേ]] മദീന ലക്ഷ്യമാക്കി നിർമിച്ചതാണ്. മുമ്പ് '''യഥ്‌രിബ്''' എന്ന് പേരുണ്ടായിരുന്ന പട്ടണം [[ഇസ്ലാമിക കലണ്ടർ|മുഹമ്മദ് നബിയുടെ പലായനശേഷം]], നബിയുടെ [[പട്ടണം]] എന്നയർത്ഥമുള്ള '''മദീനത്തുന്നബി''' എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. കാലാന്തരത്തിൽ ഈ പട്ടണം '''മദീന''' എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി. [[പുകയില]] ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും പൂർണ്ണമായി നിരോധിക്കപ്പെട്ട നഗരമാണ്‌ മദീന<ref name= >{{cite web | url = http://www.who.int/kobe_centre/interventions/smoke_free/mecca_medina/en/index.html | title = മക്കയും മദീനയും പുകവലി മുക്ത നഗരങ്ങൾ | accessdate = 06/05/2012 | publisher = ലോകാരോഗ്യ സംഘടന }}</ref>. ലോകത്ത് ഏറ്റവും കൂടുതൽ [[ഖുർആൻ]] അച്ചടിക്കുന്ന സ്ഥാപനമായ [[കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല]] സ്ഥിതി ചെയ്യുന്നത് മദീനയിലാണ്<ref name= >{{cite web | url = http://www.qurancomplex.com/Default.asp?l=eng | title = ഖുർആൻ അച്ചടിശാല | accessdate = | publisher = കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല}}</ref>.
 
[[2011]]-ലെ [[കാനേഷുമാരി]] പ്രകാരം മദീനയിലെ ജനസംഖ്യ 1,512,724 ആണ്<ref name= >{{cite web | url = http://www.evi.com/q/madina%27s_population_at_2011 | title = മദീനയിലെ ജനസംഖ്യ | accessdate = | publisher = evi.com}}</ref>.<ref name= >{{cite web | url = http://www.ngha.med.sa/English/MedicalCities/AlMadinah/Pages/AboutAlMadinahAlMunawwarah.aspx | title = മദീനയിലെ ജനസംഖ്യ | accessdate = | publisher = സൗദി ആരോഗ്യ സുരക്ഷാ വിഭാഗം}}</ref>. മക്കയിലെ [[മസ്ജിദുൽ ഹറം]] കഴിഞ്ഞാൽ മദീനയിലെ [[മസ്ജിദുന്നബവി|മസ്ജിദുന്നബവിയാണ്]] ലോക [[മുസ്‌ലിം|മുസ്‌ലിംകളുടെ]] പ്രധാന ആരാധനാ കേന്ദ്രം. മസ്ജിദുന്നബവിയുടെ ഉൾഭാഗത്താണ് മുഹമ്മദ്‌ നബിയുടെ ഖബറിടം നില കൊള്ളുന്നത്‌<ref name= >{{cite web | url = http://www.sacred-destinations.com/saudi-arabia/medina-prophets-mosque | title = മസ്ജിദുന്നബവി | accessdate = ഒക്ടോബർ 19, 2009 | publisher = സാക്രദ് ടെസ്റ്റിനേഷൻ}}</ref>. വിശുദ്ധ [[നഗരം|നഗരമായ]] മക്കയിലേതു പോലെ മുസ്‌ലിംകളല്ലാത്തവർക്ക് പ്രവേശന അനുമതിയില്ലാത്ത പ്രദേശമാണ് മദീനയും<ref name= >{{cite web | url = http://ukinsaudiarabia.fco.gov.uk/en/help-for-british-nationals/living-in-saudi-arabia/ | title = മദീനയിലേക്കുള്ള പ്രവേശനം | accessdate = | publisher = ബ്രിട്ടീഷ്‌ എംബസി റിയാദ്}}</ref>. നിലവിൽ ആധുനിക സൗദി അറേബ്യയുടെ ഭരണ വിഭാഗമായ [[മദീന പ്രവിശ്യ|മദീന പ്രവിശ്യയുടെ]] ആസ്ഥാനം മദീനയാണ്. മദീന നഗരസഭയാണ് നഗരഭരണം കയ്യാളുന്നത്.
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്