"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 426:
{{Cquote|ഓഫ് സ്റ്റമ്പിൽ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിൻ വലത്തോട്ട് മാറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റൺസ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാൽതന്നെ അറിയാം. എന്നാൽ വിക്കറ്റിനു ചുറ്റും സച്ചിൻ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ്. ||| [[ബ്രെറ്റ് ലീ]], ഓസ്ട്രേലിയൻ ബൗളർ.}}
{{Cquote|ഞാൻ ദൈവത്തെ കണ്ടു, ഇന്ത്യക്കുവേണ്ടി ബാറ്റു ചെയ്യുന്നു. ||| [[മാത്യു ഹെയ്ഡൻ]], മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ}}
 
== ഇതു കൂടി കാണുക ==
“ ഞാൻ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത്. ”
—സർ ഡൊണാൾഡ് ബ്രാഡ്മാൻ, മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ.
“ സച്ചിൻ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാൻ പ്രധാനമായി കാണുന്നത് അതാണ്. ”
— ബാരി റിച്ചാഡ്സ്, മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ.
“ സച്ചിൻ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാൻ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോർ നേടുമെന്നതിൽ സംശയമില്ല. സച്ചിന്റെ നേട്ടങ്ങൾ മനക്കരുത്തിന്റേതാണ്. ”
— ഗ്രെഗ് ചാപ്പൽ, മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാനും മുൻ ഇന്ത്യൻ കോച്ചും.
“ ബ്രാഡ്മാൻ കഴിഞ്ഞാൽ അടുത്തയാൾ സച്ചിൻ തന്നെ. ”
— സ്റ്റീവ് വോ, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ
“ രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിൻ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്. ”
— സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റ്സ്മാനും.
“ എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ്‌ സച്ചിൻ. ഞാൻ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. ”
— വസീം അക്രം, മുൻ പാകിസ്താൻ ക്യാപ്റ്റൻ.
“ സച്ചിൻ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും. ”
— ബ്രയൻ ലാറ, മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ബാറ്റ്സ്മാനും.
“ സച്ചിൻ എത്ര റൺസ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിർഭാഗ്യങ്ങൾ. അദ്ദേഹം ഇതിഹാസമാണെന്നതിൽ സംശയമേയില്ല. ”
— സുനിൽ ഗവാസ്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റ്സ്മാനും.
“ ഓരോ പന്തിനും കൃത്യമായ ഷോട്ടുകൾ തിരഞ്ഞെടുക്കാൻ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിൻ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാൻ പറയും. ”
— അലൻ ഡൊണാൾഡ്, മുൻ ദക്ഷിണാഫ്രിക്കൻ ബൗളർ.
“ ഏറ്റവും മികച്ചതിലും ഏതെങ്കിലും കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റിൽ പതിനായിരക്കണക്കിനാണ് സച്ചിന്റെ റൺ നേട്ടം. എന്നിട്ടും സച്ചിൻ പലപ്പോഴും വിമർശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. ”
— കപിൽ ദേവ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
“ ലോകത്തിൽ രണ്ടുതരം ക്രിക്കറ്റർമാരേയുള്ളൂ: സച്ചിൻ തെൻഡുൽക്കറും മറ്റുള്ളവരും. ”
— ആൻഡി ഫ്ലവർ, സിംബാബ്‌വേയുടെ മുൻ ക്യാപ്റ്റൻ.
“ സച്ചിന്റെ കളി ഒരുവട്ടം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും. ”
— മുഹമ്മദ് അസ്‌ഹറുദ്ദീൻ, ,മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
“ സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ . ”
— ഗ്ലെൻ മക്ഗ്രാത്ത് മുൻ ഓസ്ട്രേലിയൻ ബൗളർ.
“ എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിൻ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്. ”
— ഷെയിൻ വോൺ, മുൻ ഓസ്ട്രേലിയൻ ബൗളർ.
“ എന്റെ പന്തുകൾ ഏറ്റവും നന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാൻ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാൻ സ്ഥിരമായി സച്ചിനേക്കാൾ നന്നായി കളിച്ചിരുന്ന ആളാണെങ്കിൽ, അദ്ദേഹം ഓസ്ട്രേലിയക്കാരനായതിൽ ഞാനഭിമാനിക്കുന്നു. ”
— ഷെയിൻ വോൺ, മുൻ ഓസ്ട്രേലിയൻ ബൗളർ.
“ ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികൾക്കും അനുയോജ്യനാണ് സച്ചിൻ. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാൾ. ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും. ”
— വിവിയൻ റിച്ചാർഡ്സ്, മുൻ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ.
“ സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാൻ പോലുമാകില്ല. ”
— അജയ് ജഡേജ, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ.
“ സച്ചിൻ ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ സ്റ്റെയർകേസിലൂടെ കയറാനാണ് ശ്രമിച്ചത്.(സച്ചിന്റെ പെട്ടെന്നുള്ള ഉയർച്ചയെപ്പറ്റി). ”
— വിനോദ് കാംബ്ലി, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ.
“ സച്ചിന്റെ കാലത്ത് കളിക്കാൻ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാൻ കാണുന്നു, ഉള്ളിന്റെ ഉള്ളിൽ സച്ചിൻ ഏറ്റവും എളിമയുള്ള മനുഷ്യനാണ്. ”
— രാഹുൽ ദ്രാവിഡ്, മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറും.
“ സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളർ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുൻ‌കൂട്ടി കാണാനാകുന്നു. ”
— നവജ്യോത് സിങ് സിദ്ദു, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ.
“ സച്ചിൻ തെൻഡുൽക്കർ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ൽ ഷാർജയിൽ നടന്ന ടൂർണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയൻ റിച്ചാർഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല. ”
— രവിശാസ്ത്രി, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ.
“ പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകൾ ബാക്കിയുണ്ടെങ്കിൽ സച്ചിൻ വിജയലക്ഷ്യം നേടിയിരിക്കും. ”
— അലൻ ബോർഡർ, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ.
“ ചിലപ്പോൾ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മാരായ ക്രിക്കറ്റർമാരെ നേരിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ. ”
— ബിഷൻ സിങ് ബേദി, മുൻ ഇന്ത്യൻ ബൗളർ
“ ഞാൻ ഓരോ തവണ കാണുമ്പോളും സച്ചിൻ കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. ”
— ഇയാൻ ബോതം, മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ.
“ സച്ചിനെതിരെ പന്തെറിയേണ്ടി വന്നാൽ ഞാൻ ഹെൽമറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിൻ പന്തടിച്ച് തെറിപ്പിക്കുന്നത്. ”
— ഡെന്നിസ് ലിലി, മുൻ ഓസ്ട്രേലിയൻ ബൗളർ
“ ഒരോവറിൽ ആറു തരത്തിൽ പന്തെറിയാൻ എനിക്കു കഴിയും. പക്ഷെ, അതു മുഴുവൻ കളിച്ചുകഴിഞ്ഞാൽ സച്ചിൻ പതുക്കെവന്ന് എന്നെയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ! ”
— ആദം ഹോളിയാക്ക്, ഇംഗ്ലീഷ് ബൗളർ
“ ഓഫ് സ്റ്റമ്പിൽ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിൻ വലത്തോട്ട് മാറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റൺസ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാൽതന്നെ അറിയാം. എന്നാൽ വിക്കറ്റിനു ചുറ്റും സച്ചിൻ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ്. ”
— ബ്രെറ്റ് ലീ, ഓസ്ട്രേലിയൻ ബൗളർ.
“ ഞാൻ ദൈവത്തെ കണ്ടു, ഇന്ത്യക്കുവേണ്ടി ബാറ്റു ചെയ്യുന്നു. ”
— മാത്യു ഹെയ്ഡൻ, മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ
 
== അവലംബം ==
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്