"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
1776 ജൂലൈ 4ന്‌ മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന നാമം തങ്ങളുടെ [[United States Declaration of Independence|സ്വാതന്ത്ര്യപ്രഖാപനത്തിൽ]] ഉൾപ്പെടുത്തി.<ref>{{cite web|url=http://www.archives.gov/exhibits/charters/charters.html|title=The Charters of Freedom|publisher=National Archives|accessdate=2007-06-20}}</ref> ഇന്ന് നിലവിലുള്ള രീതിയിൽ ഈ നാമം ഉപയോഗിക്കാൻ ഔദ്യോഗികമായി തീരുമാനമായത് 1777 നവംബർ 15ന്‌ രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് [[ആർട്ടിക്ക്ല്സ് ഓഫ് കോൺഫെഡെറേഷൻ]] അംഗീകരിച്ചതോടെയാണ്‌. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന്റെ മലയാള വിവർത്തനമാണ്‌ ''അമേരിക്കൻ ഐക്യനാടുകൾ''.
 
അമേരിക്ക എന്ന പേരിനെപ്പറ്റി മറ്റു ചില വാദങ്ങളും ഉണ്ട്. [[ചെമ്പൻ ഏറിക്]] (Eric the Red) എന്ന വൈക്കിംഗ് നാവികന്റെ മകൻ ലേഫ് എറിക്സന്റെ പേരിലാണ് ഈ പ്രദേശത്തിന് അമേരിക്ക എന്ന പേര് വീണത് എന്ന് ചിലർ വാദിക്കുന്നു. സ്കാൻഡിനേവിയൻ ഭാഷയിൽ ആമ്റ്റ് എന്നാൽ ജില്ല എന്നാണ് (സ്ഥലം) അതിന്റെ കൂടെ ഏറിക്ക് എന്നു ചേർത്ത് അമ്റ്റേറിക്ക എന്ന് എറിക്കിന്റെ സ്ഥലം എന്നർത്ഥത്തിൽ വിളിച്ചു വന്നത് അമേരിക്ക ആയി പരിണമിച്ചു എന്നാണ് വാദം. എന്നാൽ വേറേ ചിലർ ഓമെറിക്കേ (Ommerike (oh-MEH-ric-eh)) നോക്കെത്താദൂരത്തെ തീരം എന്നര്ത്ഥമുള്ള പഴയ നോർഡിക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് കരുതുന്നത്. വേറേ ചിലർ ആകട്ടേ Ommerike എന്ന വാക്ക് സ്വർഗ്ഗരാജ്യം എന്ന ഗോത്തിക്ക് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് കരുതുന്നത്.<ref>[http://www.uhmc.sunysb.edu/surgery/america.html ജൊനാഥൻ കോഹൻ, THE NAMING OF AMERICA: FRAGMENTS WE'VE SHORED AGAINST OURSELVES, uhmc.sunysb.edu എന്ന സൈറ്റിൽ]</ref> പക്ഷെ ഇതിനൊന്നും ചരിത്രപരമായ അടിത്തറയില്ല.
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397770" എന്ന താളിൽനിന്ന് ശേഖരിച്ചത്