"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 24:
|
|}}
ഇന്ത്യയുടെ പതിനൊന്നാമത് [[ഇന്ത്യയുടെ രാഷ്ട്രപതി|രാഷ്ട്രപതിയായിരുന്നു]](2002-2007) '''അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം''' എന്ന '''ഡോ. എ.പി.ജെ. അബ്ദുൽ കലാം''' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).<ref name="poi12">{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref> പ്രശസ്തനായ [[മിസൈൽ]] സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്ത്]] ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം [[DRDO|പ്രതിരോധ ഗവേഷണ വികസന കേന്ദ്രം]] (DRDO), [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ബഹിരാകാശഗവേഷണകേന്ദ്രം]] (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.<ref name=isro1>{{cite web | title = അബ്ദുൾ കലാം | quote = അബ്ദുൾകലാമിനെ ഐ.എസ്.ആർ.ഒ യിലെ സഹപ്രവർത്തകർ ഓർമ്മിക്കുന്നു | publisher = ഫ്രണ്ട്ലൈൻ മാസിക| accessdate = 2002-07-05}}</ref>. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, [[ബാലിസ്റ്റിക് മിസൈൽ|ബാലിസ്റ്റിക് മിസൈലിന്റേയും]] വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. [[മിസൈൽ|മിസ്സൈൽ]] സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ''ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ'' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. [[ഓപ്പറേഷൻ ശക്തി|പൊക്രാൻ അണ്വായുധ പരീക്ഷണ]]ത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടി]]-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന [[കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]]-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം [[2007]] [[ജൂലൈ 25]]-നു സ്ഥാനമൊഴിഞ്ഞ<ref name=poi12>{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref><ref name="Misra">{{cite book|last1=കവിത|first1=ത്യാഗി|last2=പത്മ|first2=മിശ്ര|title=ബേസിക്ക് ടെക്നിക്കൽ കമ്മ്യൂണിക്കേഷൻ|url=http://books.google.com/books?id=N3ixJ62qwqcC&pg=PA124|accessdate=2012-03-02|publisher=പി.എച്ച്.ഐ.ലേണിംഗ്|isbn=978-81-203-4238-5|page=124}}</ref> ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
വരി 33:
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ''' ഇന്ത്യ 2020''' എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു.<ref name=in2020>{{cite book |title=ഇന്ത്യ 2020:എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം|last= എ.പി.ജെ |first= അബ്ദുൾ കലാം |coauthors= |year=2002 |publisher=പെൻഗ്വിൻ ബുക്ക്സ്|location=ഇന്ത്യ |isbn= |pages= }}</ref> അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രജ്ഞൻ]] കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. <ref name=speech1>{{cite web|title=അബ്ദുൾ കലാം ഐ.ഐ.ടി ഖരഗ്പൂർ ചെയ്ത പ്രസംഗം|url=http://archive.is/KEWOd|publisher=ഇന്റർനാഷണൽ സൈബർ ബിസിനസ്സ് സർവീസ്സസ്|accessdate=2013-11-24|quote=പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങൾ}}</ref> <code>apj@abdulkalam.com</code> എന്ന തന്റെ [[ഇ-മെയിൽ|ഇ-മെയിലിൽ]] എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. [[അഴിമതിയ്ക്കെതിരെ ഇന്ത്യ|അഴിമതി വിരുദ്ധ ഇന്ത്യ]] സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.<ref name=mission2020>{{cite book |title=മിഷൻ ഇന്ത്യ|last= എ.പി.ജെ |first= അബ്ദുൾ കലാം |coauthors=രാജൻ.വൈ.എസ് |year=2005 |publisher=പെൻഗ്വിൻ ബുക്ക്സ്|location=ഇന്ത്യ |isbn=9780143334996 |pages= }}</ref>
 
2015 [[July|ജൂലൈ]] 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [[ഷില്ലോങ്ങ്|ഷില്ലോങ്ങിൽ]] [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഷില്ലോങ്ങ്|ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ]] പ്രസംഗിക്കുന്നതിനിടെ ഉണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
==ആദ്യകാല ജീവിതം, വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്