"മക്കെന്നാസ് ഗോൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ഒരു ഐതിഹ്യമനുസരിച്ച് '''"Cañon del Oro,"''' എന്ന സ്ഥലത്ത് വലിയ തോതിലുള്ള സമ്പത്ത് സ്വർണ്ണമായി ഒളിഞ്ഞു കിടക്കുന്നു. അപ്പാച്ചെകളുടെ ആത്മാക്കളാണ് ഈ സമ്പത്തിനു കാവൽ നില്ക്കുന്നത്. ആഡംസ് എന്നു പേരുള്ള ഒരുവൻ തന്റെ ചെറുപ്പകാലത്ത് മറ്റു പലരോടൊപ്പം ഈ സമ്പത്ത് കണ്ടിരുന്നു. പക്ഷേ റെഡ് ഇന്ത്യൻ യോദ്ധാക്കൾ ആഡംസിന്റെ കൂടെയുള്ളവരെ അപായപ്പെടുത്തുകയും ആഡംസിനെ അന്ധനാക്കി മരുഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം പോലീസ് മേധാവി മക്കന്ന '''(Gregory Peck)''' പ്രയറി ഡോഗ് '''(Eduardo Ciannelli)''' എന്ന റെഡ് ഇന്ത്യൻ മന്ത്രവാദിയെ തന്നെ ആക്രമിക്കാൻ ശ്രമിക്കവേ വെടിവച്ചു പരിക്കേൽപ്പിച്ചു. മക്കന്ന അയാളെ പിന്നീട് മരണത്തില് നിന്നു രക്ഷിക്കാന് ശ്രമിക്കുന്നുവെങ്കിലും അതിനു സാധിക്കുന്നില്ല. മരിക്കുന്നതിന് മുന്പ് പ്രയറിഡോഗ് തന്റെ കൈവശമുണ്ടായിരുന്ന നിധി ഇരിക്കുന്ന സ്ഥലത്തേയ്ക്കു നയിക്കുന്ന പ്രചീനമായ മാപ്പ് മക്കന്നായ്ക്കു നല്കി. മക്കന്നായ്ക്ക് ഇക്കാര്യം വിശ്വസനീയമായി തോന്നിയില്ല. സന്ദേഹമുളവാക്കുന്നതായ ഒരു അറിവായിരുന്നെങ്കിലും കത്തിച്ചു കളയുന്നതിനു മുമ്പ് മക്കന്ന മാപ്പ് ഹൃദിസ്ഥമാക്കിയിരുന്നു.
 
അതിനിടയ്ക്ക്, മെക്സിക്കൻ കുറ്റവാളി ജോൺ കൊളറാഡൊയും '''([[ഒമർ ഷരീഫ്|Omar Sharif]])''' സംഘവും പ്രയറിഡോഗിനെ സ്വർണ്ണം ഇരിക്കുന്ന സ്ഥലത്തേയ്ക്കു നയിക്കാൻ പര്യാപ്തമായ ആ മാപ്പു ലഭിക്കുന്നതിനായി പിന്തുടരുന്നുണ്ടായിരുന്നു. അവരെ പിന്തുടർന്ന് യു.എസ്. അശ്വസൈനികരും. മുന്നോട്ടുള്ള യാത്രയിൽ ജോൺ കൊളറാഡൊയും സംഘവും ഹാഡ്ലെബർഗ് എന്ന ആ ടൌണിലെ പഴയ ന്യായാധിപന്റെ വീട് ഒരു ഇടത്താവളമാക്കി. പിന്നീട് അവിടം വിടുന്നതിനു മുമ്പ് അവർ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയും യാത്രയ്ക്കുള്ള ഭക്ഷണം, കുതിരകൾ എന്നിവ അവിടെ നിന്നു തട്ടിയെടുക്കുകയും ചെയ്തു. അതുകൂടാതെ അദ്ദേഹത്തിന്റെ മകൾ ഇന്ഗ ബർഗ്മാനെ '''(Camilla Sparv)''' തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൊളറാഡോ കരുതിയത് ഇന്ഗ ന്യായാധിപന്റെ ഭാര്യയാണെന്നാണ്. അശ്വസൈനികുരടെ പിടിയിലായാല് ന്യായാധിപന്റെ ഭാര്യയെ ബന്ദിയാക്കിവച്ചു വിലപേശലിനായാണ് ഈ തട്ടിയെടുക്കല് കൂടി ഇതോടൊപ്പം നടത്തിയത്.
 
പ്രയറിഡോഗിന്റെ മൃതദേഹം മറവുചെയ്യാൻ ശ്രമിക്കവേ കൊളറാഡൊ, മക്കന്നയെ കണ്ടെത്തി. മക്കന്ന മാപ്പ് കത്തിച്ച കളഞ്ഞുവെന്നു മനസിലായ കൊളറാഡൊ തടവുകാരനായി അദ്ദേഹത്തെയും കൂടെക്കൂട്ടി. മാപ്പ് ഹൃദിസ്ഥമാക്കിയ മക്കന്ന നിധിയിരിക്കുന്നിടത്തേയ്ക്കു അവരെ നയിക്കുവാൻ നിർബന്ധിതനായിത്തീർന്നു. അവർ പ്രയറിഡോഗിന്റെ മൃതശരീരം കുതിരപ്പുറത്തു കെട്ടിവച്ച് കൊളറാഡോയുടെ പഴയ ഒളിസങ്കേതിത്തിലെത്തിച്ചു. ഈ സംഘം അനേകം കവർച്ചക്കാരും കൊലപാതകികളും നിയമലംഘകരും മറ്റും അടങ്ങിയതായിരുന്നു. സംഘത്തിലെ സാഞ്ചസ് '''(Keenan Wynn)''' എന്നയാൾ കൊളറാഡോയുടെ വലംകൈയായിരുന്നു. സംഘത്തിൽ ഏതാനും റെഡ് ഇന്ത്യക്കാരുമുണ്ടായിരുന്നു. കോലംകെട്ട ഒരു അപ്പാച്ചെ പോരാളിയായ ഹചിതയും '''(Ted Cassidy)''' റെഡ് ഇന്ത്യാക്കാരോടൊപ്പമുണ്ട്. കൊളറാഡൊയ്ക്കു ഏതാനും വർഷങ്ങൾക്കു മുന്പ് മക്കന്നായുമായി ചില കണക്കു തീർക്കലുകൾ ബാക്കിയുണ്ട്. അക്കാലത്ത് മാർഷലിന്റെ ഇടപെടലിന്റെ ഫലമായി അയാള്ക്ക് അവിടെ നിന്ന് ഓടിപ്പോകേണ്ടി വന്നിരുന്നു. മക്കന്നയുടെ പഴയകാല കാമുകിയായ അപ്പാച്ചെ യുവതി ഹാഷ്കെ '''(Julie Newmar)''' യും കൊളറാഡോയുടെ സംഘത്തില്ത്തന്നെയുണ്ട്.
"https://ml.wikipedia.org/wiki/മക്കെന്നാസ്_ഗോൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്