"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.
 
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള [[ചുണ്ട]] എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. [[പൂക്കോട് തടാകം]] മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
 
'''[[വയനാട് വന്യജീവി സങ്കേതം]]''' [[സുൽത്താൻ ബത്തേരി]]ക്ക് 16 കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുൽത്താൻ ബത്തേരി ആണ്.
[[പ്രമാണം:Muthanga.jpg|250px|right|thumb|മുത്തങ്ങയിലെ ആനവളർത്തൽ കേന്ദ്രത്തിലെ ദൃശ്യം]]
[[പ്രമാണം:Beauty Of Wayanad.jpg|250px|right|thumb|മുത്ത‍ങ്ങ വന്യജീവി സങ്കേതത്തിലെ റോഡിൽ നിന്നൊരു കാഴ്ച്ച]]
2003-ൽ കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു.
 
== എത്തിച്ചേരാനുള്ള വഴി ==
 
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്