"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎റോഡ്‌ മാർഗ്ഗം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 22:
കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ ഒന്നാണ്.
== സ്ഥലനാമവിശേഷം ==
[[പ്രമാണം:Kannam Parambu Masjidh, Kozhikode.jpg|ലഘുചിത്രം|Kannanparamba mosque]]
[[പ്രമാണം:KrishnaMenon Museum.JPG|ലഘുചിത്രം|Krishnamenon Museum]]
[[പ്രമാണം:Kuttichathan Kavu, Premier Busstop, Kozhikode South.jpg|ലഘുചിത്രം|Kuttichathan Temple, Kallayi]]
[[പ്രമാണം:Sarovaram 08239.JPG|ലഘുചിത്രം|Sarovaram biopark]]
[[പ്രമാണം:Nurumba Bhagavathy Temple, Silver Hills, Kozhikode.jpg|ലഘുചിത്രം|Temple at Silver Hills]]
[[പ്രമാണം:Muslim Orphanage, Kozhikode East.jpg|ലഘുചിത്രം|JDT Orphanage]]
[[പ്രമാണം:Tali Subramanya Temple, Chalappuram, Kozhikode.1.jpg|ലഘുചിത്രം|Tali temple]]
[[പ്രമാണം:Ramakrishna Mission Highschool, Kozhikode South.jpg|ലഘുചിത്രം|Ramakrishna Highschool]]
[[കുലശേഖര സാമ്രാജ്യത്തിന്റെ]] നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് '''കോയിൽകോട്ട'''യിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് [[സാമൂതിരി]] എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1379|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 746|date = 2012 ജൂൺ 11|accessdate = 2013 മെയ് 07|language = [[മലയാളം]]}}</ref>. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.<ref>വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,[http://www.dcbooks.com ഡി സി ബുക്സ്] ISBN 81-240-0493-5
</ref>
"https://ml.wikipedia.org/wiki/കോഴിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്