"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ചില അക്ഷരപ്പിശകുകൾ മാത്രം
വരി 1:
പൗരാണിക ഭാരതത്തിലെ സാഹിത്യത്തിന്റേയും ചിന്തയുടേയും മേഖലകളിൽ വേറിട്ടു നിൽക്കുന്ന ഒരു നാമമാണ്‌ '''ഭർതൃഹരി'''. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവ ചേർന്ന '''[[ശതകത്രയം|ശതകത്രയ]]'''-ത്തിന്റെ കർത്താവായ കവിയും '''[[വാക്യപദീയം]]''' എന്ന ഭാഷാദർശനഗ്രന്ഥത്തിന്റെ രചനയിലൂടെ ഭാഷാചിന്തയിലെ [[സ്ഫോടവാദം|സ്ഫോടവാദത്തിന്റെ]] വികാസത്തിനു വഴിതെളിച്ച ദാർശനിക-വൈയാകരണനും ഭർതൃഹരി എന്ന പേരിൽ അറിയപ്പെടുന്നു. ശതകത്രയകാരനും വാക്യപദീയകാരനും ഒരേ വ്യക്തി ആയിരുന്നെന്നും അല്ലെന്നും വാദമുണ്ട്.
 
==കവിയും വൈയാകരനുംവൈയാകരണനും==
===പഴങ്കഥകൾ===
ഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ്‌ ലഭ്യമായുള്ളത്. ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ഉജ്ജയനിയിലെഉജ്ജയിനിയിലെ രാജാവായിരുന്നു ഭർതൃഹരി. അദ്ദേഹം ഭോഗമാർഗ്ഗം വെടിഞ്ഞ് വൈരാഗിയായിത്തീർന്നത്, പ്രിയപ്പെട്ട ഭാര്യയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതോടെയാണ്‌.<ref name="'manoramaonline-ക'">{{cite news|title=ഭർതൃഹരിയും ഓട്ടപ്പവും|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16192635&tabId=7&BV_ID=@@@|accessdate=2014 ഫെബ്രുവരി 17|newspaper=മലയാളമനോരമ|date=2014 ഫെബ്രുവരി 17|author=പ്രൊഫ. ദേശികം രഘുനാഥൻ|archiveurl=https://web.archive.org/web/20140217105851/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16192635&tabId=7&BV_ID=@@@|archivedate=2014-02-17 10:58:51|language=മലയാളം}}</ref> വൈരാഗ്യത്തിൽ അദ്ദേഹം രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:
<poem>
{{ഉദ്ധരണി|
വരി 15:
 
===രണ്ടു വീക്ഷണങ്ങൾ===
[[ശതകത്രയം|ശതകത്രയത്തിന്റെ]] കർത്താവായ കവിയും, വൈയാകരണൻ ഭർതൃഹരിയും ഒരാൾ തന്നയായാണ്‌തന്നെയായാണ്‌ പല പഴങ്കഥകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉജ്ജയനിയിൽഉജ്ജയിനിയിൽ വിക്രമാദിത്യന്റെ സമകാലീനനായിരുന്നതായി പറയപ്പെടുന്ന കവിയുടെ കാലത്തിന്‌ നൂറ്റാണ്ടുകൾക്കു ശേഷമാണ്‌ വൈയാകരണൻ ജീവിച്ചിരുന്നതെന്ന് പല ആധുനിക പണ്ഡിതന്മാരും കരുതുന്നു. ഇതിന്‌ അവർ പ്രധാനമായും അടിസ്ഥാനമാക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച [[ചൈന|ചൈനാക്കാരൻ]] സഞ്ചാരി യി ജിങ്ങിന്റെ വിവരണമാണ്‌‌: ക്രി.വ.691-ൽ യാത്രാവിവരണം എഴുതുന്ന യി.ജിങ്ങ്, ഭർതൃഹരി 40 വർഷം മുൻപ് മരിച്ചതായി പറയുന്നു. ഇതനുസരിച്ച് ഭർതൃഹരിയുടെ മരണം ക്രി.വ. 651-ൽ സംഭവിച്ചിരിക്കണം. യി ജിങ്ങിന്റെ വിവരണത്തിലെ വൈയാകരണൻ ബുദ്ധമതാനുയായി ആയിരുന്നപ്പോൾ ശതകത്രയകാരൻ ബുദ്ധമതാവിശ്വാസി ആയിരുന്നില്ലെന്ന് ഉറപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
 
എന്നാൽ ക്രി.വ. 540 വരെ ജീവിച്ചിരുന്ന ബുദ്ധമതചിന്തകനും താർക്കികനുമായ [[ദിങ്നാഗൻ]] [[വാക്യപദീയം|വാക്യപദീയവുമായി]] പരിചയം കാട്ടുന്നതിനാൽ, വാക്യപദീയകാരന്റെ ജീവിതകാലം യി.ജിങ്ങിന്റെ വിവരണത്തിൽ സൂചിപ്പിക്കുന്ന കാലത്തിനും മുൻപ്, ക്രി.വ.450-നും 510-നും ഇടയ്കായിരുന്നെന്നാണ്‌ ഇപ്പോൾ കരുതപ്പെടുന്നത്.<ref>Makers of Indian Literature, [http://books.google.co.in/books?id=a_3e71XTyecC&pg=PA21&lpg=PA21&dq=vakyapadiya&source=bl&ots=GqSEhZ9a4c&sig=6uNKvdkoD-afCNvzNo_rwF6puoA&hl=en&ei=mP5ITKKRA4jRcY7u7b8M&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwADgU#v=onepage&q=vakyapadiya&f=false Bhartrhari, the Grammarian, M Srimannarayana Murti] (പുറങ്ങൾ 9-10)</ref> [[ബുദ്ധമതം|ബുദ്ധചിന്തയുടെ]] നിഴൽ വീണിരിക്കാവുന്നവയെങ്കിലും [[വേദാന്തം|വേദാന്തദർശനത്തിന്റെ]] പരിധിയിൽ പെടുത്താവുന്നവയാണ്‌ അദ്ദേഹത്തിന്റെ കൃതികളെന്നും വാദവുമുണ്ട്.<ref>{{citation | year=1995 | title = From early Vedanta to Kashmir Shaivism: Gaudapada, Bhartrhari, and Abhinavagupta | author1=N. V. Isaeva | publisher=SUNY Press | isbn=9780791424506 | page=75 | url=http://books.google.com/books?id=GdfIqQdgr1QC&pg=PA75&dq=poet+Buddhist}}</ref> ധർമ്മകീർത്തിയേയും ശങ്കരാചാര്യരേയും മറ്റു പലരേയും പോലെ ഭർതൃഹരിയും, കവിതകൾക്കൊപ്പം ദാർശനികരചനകളും എഴുതിയിട്ടില്ലെന്നു വാദിക്കാൻ കാരണമൊന്നുമില്ലെന്ന് സംസ്കൃതപണ്ഡിതനായ ദാനിയേൽ ഇങ്കാൾസ് കരുതുന്നു.<ref name=Ingalls>{{citation | year=1968 | title = Sanskrit poetry, from Vidyākara's Treasury | author1=Vidyākara | editor=Daniel Henry Holmes Ingalls | publisher=Harvard University Press | isbn=9780674788657 | page=39 | url=http://books.google.com/books?id=AjEdCVZ5uoQC&pg=PA39&dq=bhartrhari}}</ref> [[വാക്യപദീയം|വാക്യപദീയകാരനായ]] വൈയാകരണൻ ഭർതൃഹരി, ബുദ്ധഭിക്ഷുവായുള്ള ജീവിതത്തിനും സുഖഭോഗങ്ങളിൽ മുഴുകിയുള്ള ജീവിതത്തിനും ഇടയിൽ ചാഞ്ചാടിയിരുന്നെന്നും ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ടെന്നും യി ജിങ്ങ് തന്നെ പറയുന്നതിൽ നിന്ന്, കവിയും വൈയാകരണനും ഒരാൾ തന്നെ ആയിരുന്നു എന്നു അദ്ദേഹം പോലും കരുതിയെന്നതായി കണക്കാക്കാം.<ref name=miller>Miller, Foreword and Introduction</ref><ref>{{citation | year=1994 | title = Indian kāvya literature: The ways of originality (Bāna to Dāmodaragupta) | author1=A. K. Warder | publisher=Motilal Banarsidass Publ. | isbn=9788120804494 | page=121 | url=http://books.google.com/books?id=_AeFSbfAt6MC&pg=PA121&dq=mysterious}}</ref> [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] എഴുതിയ [[വിൽ ഡുറാന്റ്]], ഭർതൃഹരി കവിയെന്നതിനു പുറമേ സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നെന്ന് പറയുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], നമ്മുടെ പൗരസ്ത്യപൗതൃകം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിലെ]] ആദ്യവാല്യം(പുറം 580)</ref>{{Ref_label|൧|൧|none}}
വരി 22:
=== ശതകത്രയം ===
{{പ്രലേ|ശതകത്രയം}}
[[ശതകത്രയം|ശതകത്രയത്തിൽ]] ആദ്യത്തേതായ നീതിശതകം ലോകത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, അർത്തിയുടെആർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. രണ്ടാമത്തേതായ ശൃംഗാരശതകം പ്രേമത്തേയും കാമിനിമാരേയും പറ്റിയാണ്‌. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശാരീരികസൗന്ദര്യത്തിന്റെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിന്റെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.<ref name=miller>Miller, Foreword and Introduction</ref>വൈരാഗ്യശതകത്തിൽ പ്രത്യേകിച്ച്, ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത കാണാം.
 
ശതകങ്ങളുടെ നിലവിലുള്ള പാഠങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മൂന്നു ശതകങ്ങളും ചേർന്നാൽ മുന്നൂറു പദ്യങ്ങളാണ്‌ കാണേണ്ടതെങ്കിലും, ലഭ്യമായ കയ്യെഴുത്തുപ്രതികളിൽ എല്ലാമായി എഴുനൂറിലേറെ പദ്യങ്ങളുണ്ട്. എല്ലാ കയ്യെഴുത്തുപ്രതികളിലും പൊതുവായുള്ള 200 പദ്യങ്ങൾ, പ്രമുഖചരിത്രകാരൻ [[ഡി.ഡി. കൊസാംബി]] തിരിച്ചറിഞ്ഞിട്ടുണ്ട്.<ref name=Ingalls>{{citation | year=1968 | title = Sanskrit poetry, from Vidyākara's Treasury | author1=Vidyākara | editor=Daniel Henry Holmes Ingalls | publisher=Harvard University Press | isbn=9780674788657 | page=39 | url=http://books.google.com/books?id=AjEdCVZ5uoQC&pg=PA39&dq=bhartrhari}}</ref> ഓരോ ശതകത്തിലും, പ്രമേയപരമായ സമാനത ഉള്ളടക്കത്തിലെ വൈവിദ്ധ്യത്തെ അതിലംഘിച്ചു നിൽക്കുന്നു; ശതകങ്ങൾ ഓരോന്നിലും, അവയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതിനു സമാനമായ പദ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായതെന്ന് [[ഡി.ഡി. കൊസാംബി|കോസാംബികൊസാംബി]] കരുതി. പൊതുവായുള്ള 200 പദ്യങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്ന ആക്ഷേപഹാസ്യത്തിന്റേയും അവിശ്വാസത്തിന്റേയും അസംതൃപ്തിയുടേയും സ്വരം, അവയുടെയെങ്കിലും കർത്താവ് ഒരാളാണെന്നു കരുതുന്നതിനെ ന്യായീകരിക്കുന്നു.<ref name=miller/>
 
===വാക്യപദീയവും മറ്റും===
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്