"ചിക്കൻപോക്സ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
 
ത്വക്ക് രോഗങ്ങൾ പ്രധിരോധിക്കാൻ മുതിർന്നവരിൽ ഉപയോഗിക്കുന്ന zoster വാക്സിനും ചിക്കൻപോക്സിനെ പ്രധിരോധിക്കാൻ ഉപയോഗിച്ചു വരുന്നു.
 
== രോഗപ്രധിരോധത്തിന്റെ കാലയളവ് ==
ചിക്കൻപോക്സ് വാക്സിനിൽ നിന്നും ലഭിക്കുന്ന ദീർഘകാല സംരക്ഷണത്തെകുറിച്ച് ധാരണയില്ലെങ്കിലും, 20 വർഷത്തോളം സംരക്ഷണം ലഭിച്ചിട്ടുള്ളവരുണ്ട് എന്നത് ഒരു വസ്തുതയാണു. ചിക്കൻപോക്സ് കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിൽ സംരക്ഷണ കാലയളവ് കണക്കാക്കാൻ പ്രയാസമാണു.  
 
പ്രധിരോധകുത്തിവെപ്പ് എടുത്തിട്ടുള്ള ചില കുട്ടികൾക്ക് സംരക്ഷണ കാലയളവ് വെറും അഞ്ച് മുതൽ എട്ടു വർഷം വരെയായി കാണപെടുന്നു. WHO യുടെ കണക്കനുസരിച്ച് സംരക്ഷകാലാവധി ജപ്പാനിൽ 20 വർഷവും അമേരിക്കയിൽ 10 വർഷവുമാണു. ചിക്ക്ൻപോക്സ് പ്രധിരോധകുത്തിവെപ്പ് എടുത്ത മുതിർന്നവർ ഇപ്പോഴും അതിന്റെ സംരക്ഷണയിൽ തുടരുന്നു. ജപ്പാനിൽ ഇപ്പോഴും അഞ്ചിൽ ഒരു കുട്ടിക്കേ ചിക്കൻപോക്സ് വാക്സിൻ എടുക്കുന്നുള്ളെങ്കിൽ പോലും സ്വഭാവിക ചിക്കൻപോക്സിന്റെ പ്രധിരോധസാന്നിധ്യം ചിക്കൻപോക്സ് വാക്സിന്റെ അഭിവ്രദ്ധിക്ക് ഉതകുന്നു. അമേരിക്കയിൽ എല്ലാ കുട്ടികളിലും ചിക്കൻപോക്സ് വാക്സിൻ എടുക്കുന്നതിനാൽ ഒരു കാലയളവിനു ശേഷം  പ്രധിരോധത്തിനായി വീണ്ടും കുത്തിവെപ്പ് നടത്തേണ്ടതായി വരുന്നു.
 
സ്വഭാവികമായി ചിക്കൻപോക്സ് പിടിപെടുന്നത് ആയുഷകാല പ്രധിരോധത്തിനു വഴിവെക്കും എന്ന വിശ്വാസം പൊതുവെയുണ്ട്. ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു.മുതിർന്നവർ ചിക്കൻപോക്സ് പിടിപെട്ട കുട്ടികളുമായി അടുത്ത് ഇടപെടുന്നത് വഴി അവരുടെ പ്രധിരോധശക്തി വർദ്ധിക്കുകയും ആധിക്യം കുറഞ്ഞ് വരികയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പ്രധിരോധശക്തി ആധുനിക വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രധിരോധശക്തിയേക്കാൾ മികച്ചതായി കണ്ടുവരുന്നു. എന്നിരുന്നാലും വിദ്യാഭ്യാസസഥാപനങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ എല്ലാവരെയും പ്രധിരോധകുത്തിവെപ്പിനു പ്രേരിപ്പിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചിക്കൻപോക്സ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്